ADVERTISEMENT

തെന്നിന്ത്യ മുഴുവൻ ആരാധകരുളള താരമാണ് വിജയ് ദേവരകൊണ്ട. പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ വച്ച് താരത്തെ കണ്ട ആവേശത്തിൽ ഓടിയെത്തിയ ആരാധകന്‍ അദ്ദേഹത്തെ തളളി വീഴ്ത്തുകയുണ്ടായി.

 

വലിയൊരു സദസ്സ്, വിജയ് ദേവരെകൊണ്ട വേദിയില്‍ നിന്ന് പ്രസംഗിക്കുകയാണ്. അതിനിടയില്‍ പെട്ടെന്നൊരു ആരാധകന്‍ ഓടി വന്ന് താരത്തെ തള്ളിയിടുന്നു. ഇഷ്ടതാരത്തോടുള്ള സ്‌നേഹം കൊണ്ട് താരത്തെ നേരിട്ട് കണ്ട് ആശംസിക്കാനായിരുന്നു ആരാധകന്റെ ഉദ്ദേശമെങ്കിലും ഒട്ടും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. വിജയ് വേദിയില്‍ വീണു. വേദിയില്‍ ഒപ്പമുണ്ടായിരുന്നവര്‍ താരത്തെ പിടിച്ചെഴുന്നേല്‍പ്പിച്ചു. 

 

സംഭവത്തോട് ഉടന്‍ തന്നെ വിജയ് ദേവരകൊണ്ട പ്രതികരിക്കുകയും ചെയ്തു. നിങ്ങള്‍ എന്നോട് സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നോ അതോ ആക്രമിക്കുകയായിരുന്നോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com