ADVERTISEMENT

അവഞ്ചേർസ് സിനിമയിലെ വില്ലൻ താനോസിലെ പോലെ തന്നെ കരുത്തുറ്റ വില്ലനാണ് കെജിഎഫിലെ അധീരയെന്ന് സഞ്ജയ് ദത്ത്. എന്തുകൊണ്ടാണ് അധീരയെന്ന കഥാപാത്രം തിരഞ്ഞെടുത്തതെന്ന ചോദ്യത്തോട് മറുപടി പറയുകയായിരുന്നു സഞ്ജയ് ദത്ത്. അതിശക്തനും ക്രൂരനുമായ വില്ലനാകും അധീരയെന്ന് സഞ്ജയ് ദത്ത് ഉറപ്പുനൽകുന്നു. 

Sanjay Dutt Talking About His Character ADHEERA From KGF 2

 

‘അവഞ്ചേർസ് സിനിമയിലെ താനോസിനെ കണ്ട് നിങ്ങൾ ഭയപ്പെട്ടിട്ടുണ്ടാകും. അതുപോലെയാണ് അധീരയും. കെജിഎഫ് ആദ്യ ഭാഗത്തിലെ അവസാന രംഗത്തില്‍ മാത്രമാണ് അധീരയെ കാണിക്കുന്നത്. മാരകമായ ഗെറ്റപ്പ് ആണ് കഥാപാത്രത്തിന്റേത്. ഞാനും ഇതുപോലൊരു വില്ലൻ കഥാപാത്രമാണ് ആഗ്രഹിച്ചിരുന്നതും.’–സഞ്ജയ് ദത്ത് പറഞ്ഞു.

 

കെജിഎഫ് 2വിലെ സഞ്ജയ് ദത്തിന്റെ ലുക്ക് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരുന്നു. സഞ്ജയ് ദത്തിന്റെ അറുപതാം പിറന്നാളിനോടനുബന്ധിച്ചാണ് ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തത്.

 

2018 ഡിസംബർ 21ന് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. കർണാടകയിൽ ആദ്യദിനം 350 സ്ക്രീനുകളില്‍ റിലീസ് ചെയ്തപ്പോൾ ബെംഗളൂരുവിൽ 500 പ്രദർശനങ്ങളും സംഘടിപ്പിച്ചിരുന്നു.

 

കർണാടകയിൽ ആദ്യ ദിന കലക്‌ഷൻ 14 കോടി. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്. ഹിന്ദിയിൽ നിന്നും 70 കോടിയും തെലുങ്കിൽ നിന്നും 15 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയത്. സിനിമയുടെ ആകെ കലക്‌ഷൻ 225 കോടി.

 

കന്നഡയിൽ ഇതുവരെ നിർമിക്കപ്പെട്ടതിൽ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെജിഎഫ്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. നായകൻ യാഷിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ വലിയ വിജയത്തില്‍ നിര്‍ണായകമായി മാറിയതെന്ന് കാഴ്ചക്കാർ പറയുന്നു. പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 50 കോടി മുതൽമുടക്കിലാണ് നിർമിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com