ADVERTISEMENT

നാട്ടുകാരെ ഭീതിയിലാഴ്ത്തി അപകടരമായ രീതിയിൽ വണ്ടിയോടിച്ച ഹിറ്റാച്ചി ഡ്രൈവറെ പാഠം പഠിപ്പിച്ച് ഗണേഷ് കുമാർ എംഎൽഎ.  മലയോര ഹൈവേയില്‍ ജോലി നോക്കുന്ന ഹിറ്റാച്ചി ഡ്രൈവറാണ് നാട്ടുകാരെ ഭയപ്പെടുത്തി വണ്ടി ഓടിച്ചത്. നാട്ടുകാർ ഓടിക്കൂടുന്നതു കണ്ട് അതു വഴി വരുകയായിരുന്ന ഗണേഷ് കുമാർ തന്റെ വണ്ടി നിർത്തി സംഭവത്തിൽ ഇടപെടുകയായിരുന്നു.

 

വണ്ടി നിർത്തി ഗണേഷ് കുമാർ നടന്നുവരുന്ന സമയത്താണ് ഹിറ്റാച്ചി ഡ്രൈവർ 360 ഡിഗ്രിയിൽ വണ്ടി തിരിച്ചത്. താനും അദ്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും ഈ കാഴ്ച കണ്ടുകൊണ്ട് എംഎൽഎ എന്ന നിലയിൽ ഇവിടെ നിന്നും പോകാൻ കഴിയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.  വഴി തടഞ്ഞ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഡ്രൈവറെന്ന് നാട്ടുകാർ ആരോപിച്ചു.

 

എംഎൽഎ വന്നതോടെ സ്ഥലത്തെ സംഘർഷാന്തരീക്ഷം തണുത്തു. മടത്തറ വേങ്കൊല്ല എന്ന സ്ഥലത്താണ് സംഭവം.  സംഭവസ്ഥലത്തു നിന്നൊരാൾ മൊബൈലിൽ പകർത്തിയ വിഡിയോയിൽ ഗണേഷ് കുമാർ ഇക്കാര്യങ്ങൾ പറയുന്നത് കേൾക്കാം. കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ കാര്യങ്ങൾ വിളിച്ചുപറഞ്ഞ ഗണേഷ് കുമാർ, ഡ്രൈവർക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന ഉറപ്പും നാട്ടുകാർക്ക് നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com