ADVERTISEMENT

ഭാര്യ സുപ്രിയയുടെ പിറന്നാൾ ദിനം സ്കൂട്ടർ റൈഡുമായി പൃഥ്വിരാജ്. സുപ്രിയ തന്നെയാണ് പൃഥ്വിക്കൊപ്പം സ്കൂട്ടറിൽ പോകുന്ന ചിത്രം പ്രേക്ഷകർക്കായി പങ്കുവച്ചത്. ഇത്തവണത്തെ പിറന്നാൾ ദിനം മറക്കാൻ പറ്റാത്തതാണെന്നും ഏവരുടെയും ആശംസകൾക്ക് നന്ദിയുണ്ടെന്നും സുപ്രിയ കുറിച്ചു. 

 

‘ഇന്നലെ എനിക്ക് പിറന്നാള്‍ ആശംസകൾ നേർന്ന ഏവര്‍ക്കും നന്ദി. കുറച്ച് പേര്‍ നേരിട്ട് സന്ദേശം അയച്ചിരുന്നു. എല്ലാ ആശംസകളും ഞാൻ കണ്ടു. മറുപടി തരാത്തതിൽ ക്ഷമിക്കണം. മറക്കാനാകാത്ത പിറന്നാൾ ദിനമാണ് കടന്നുപോയത്.’–സുപ്രിയ പറഞ്ഞു.

 

പ്രിയതമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിയും കുറിപ്പ് പങ്കുവച്ചിരുന്നു. ‘എന്റെ പ്രിയകൂട്ടുകാരിക്ക്, ഭാര്യയ്ക്ക്, എന്റെ ആനന്ദത്തിന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍’.–പൃഥ്വിരാജ് കുറിച്ചു.

 

2011 ലാണ് പൃഥ്വിരാജ് സുപ്രിയയെ വിവാഹം കഴിക്കുന്നത്. 2014 ല്‍ മകള്‍ അലംകൃത ജനിച്ചു. മാധ്യമപ്രവർത്തകയായ സുപ്രിയ ഇപ്പോൾ സിനിമാ നിർമാതാവ് കൂടിയാണ്. പൃഥ്വിരാജിന്റെ പേരില്‍ തുടങ്ങിയ പൃഥ്വിരാജ് പ്രൊഡക്‌ഷന്‍ എന്ന നിര്‍മാണ കമ്പനിയുടെ ചുമതലയാണ് സുപ്രിയ നിര്‍വഹിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com