ADVERTISEMENT

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് റിസൽറ്റ് വരുന്നതിനു മുൻപ് പ്ലസ്ടുവിന് അഡ്മിഷൻ കിട്ടിയ കുട്ടിയാണ് അനശ്വര രാജൻ. അതു പക്ഷേ, തണ്ണീർമത്തൻ ദിനങ്ങളിലെ നായിക കീർത്തി ആയിട്ടായിരുന്നു എന്നു മാത്രം.

 

എന്നു സ്വന്തം മൊയ്തീനിലെ കാഞ്ചനയെപ്പോലെ, പ്രേമത്തിലെ മലരിനെ പോലെ ഏറെ ഇഷ്ടത്തോടെ ആഘോഷിക്കപ്പെടുന്ന നായികയായി അങ്ങനെ തണ്ണീർമത്തനിലെ കീർത്തിയും പ്രേക്ഷക ഹൃദയം സ്വന്തമാക്കുകയാണ്. ജാതിക്കാത്തോട്ടത്തിലെ പ്രേമത്തെയും ചിത്രത്തിലെ പ്ലസ്ടു പഠനകാലത്തെയും പറ്റി പറയുമ്പോൾ അനശ്വരയ്ക്കു നൂറു നാവ്.

 

anaswara-rajan-latest1

നായികയ്ക്ക് ഇപ്പോൾ തണ്ണീർമത്തൻ എത്ര മധുരിക്കുന്നുണ്ട്?

 

anaswara-rajan-latest12
anaswara-rajan-latest344

മൂന്നാമത്തെ ചിത്രത്തിൽ തന്നെ നായികയാകാൻ കഴിഞ്ഞത് സ്വപ്‌നം പോലെ തോന്നുന്നു. ഉദാഹരണം സുജാതയായിരുന്നു ആദ്യ ചിത്രം. എവിടെ എന്ന ചിത്രത്തിലും ചെറിയൊരു വേഷം ചെയ്തു. തണ്ണീർമത്തനിലെ റോൾ ഭാഗ്യത്തിനാണ് എനിക്കു കിട്ടിയത്. ഞാൻ ചെയ്യേണ്ട എന്നു വിചാരിച്ചിരുന്ന റോൾ ആയിരുന്നു. പരീക്ഷാ തിരക്കും മറ്റൊരു മലയാള സിനിമയുടെ കമിറ്റ്മെന്റുമായിരുന്നു കാരണം. ഹൊ, എങ്ങാനും അഭിനയിക്കാതിരുന്നെങ്കിൽ വൻ മണ്ടത്തരം ആയേനെ.

 

anaswara-rajan-latest4
anaswara-rajan-latest34

തണ്ണീർമത്തനിലേക്ക് എങ്ങനെയെത്തി?

 

anaswara-rajan-latest332
anaswara-rajan-latest342
anaswara-rajan-latest11

ഉദാഹരണം സുജാതയിലെ അഭിനയം കണ്ടിട്ടാണ് എന്നെ ഈ ചിത്രത്തിലേക്കു വിളിക്കുന്നത്. ഞാൻ പത്താം ക്ലാസ് പരീക്ഷയുടെ തിരക്കിലായിരുന്നു. ജിബു ജേക്കബിന്റെ ആദ്യരാത്രി എന്ന ചിത്രവും രണ്ടു തമിഴ് സിനിമയുമായിരുന്നു പരീക്ഷ കഴിഞ്ഞു ചെയ്യേണ്ടിയിരുന്നത്. യാദൃച്ഛികമായി ആദ്യരാത്രിയുടെ ഷൂട്ട് നീണ്ടുപോയി.  കൂടാതെ രണ്ടു തമിഴ് സിനിമയുടെ ഓഫറും വേണ്ടെന്നു വച്ചു. അവധിക്കാലത്ത് അങ്ങനെ തണ്ണീർമത്തന്റെ ഭാഗമായി.

 

ആദ്യമായി നായികയാകുന്നു, നാണമുണ്ടായിരുന്നോ?

 

ആദ്യ ഷോട്ടുകൾ എടുക്കുമ്പോൾ ചെറിയൊരു നാണമുണ്ടായിരുന്നു. പിന്നെ നായകൻ ജയ്‌സണായി അഭിനയിച്ച മാത്യു തോമസ് നല്ല കമ്പനിയായതോടെ അതു മാറി.

 

സംവിധായകന് എന്തെങ്കിലും ഉപകാരം ചെയ്‌തോ?

 

പിന്നേ, ഞാനൊരു പ്രധാന ഉപകാരം ചെയ്തു. ഇജ്ജാതിക്കാ തോട്ടം എന്ന പാട്ടിനിടയിൽ ഞാനും മാത്യുവും സ്‌കൂളിന്റെ വരാന്തയിലൂടെ നടന്നു പോകുന്ന ഒരു രംഗമുണ്ട്. അതെടുക്കുമ്പോൾ സ്‌ക്രിപ്റ്റിൽ ഇല്ലാത്ത ഒരു ചളി കോമഡി മാത്യു പറഞ്ഞു. ഞാൻ അയ്യോ എന്ന മട്ടിൽ അവനു നേരെ അപ്പോൾ കൈകൂപ്പി. സംവിധായകൻ കട്ട് പറയുമെന്നാ വിചാരിച്ചേ. പക്ഷേ, ആ രംഗം പാട്ടിൽ ഉൾപ്പെടുത്തി. പ്രേക്ഷകരുടെ മനസ്സിൽ പെട്ടെന്നു കടന്നുകൂടുന്ന ഒരു രംഗമായി അതു മാറി.

 

വീട്ടുകാർ എന്തു പറയുന്നു. അഭിനയം പഠനത്തിനു തടസ്സമാകുമെന്നു പേടിയുണ്ടോ?

 

കണ്ണൂരിലെ പയ്യന്നൂരിനടുത്തുള്ള കരിവെള്ളൂര് ആണ് എന്റെ സ്വദേശം.അച്ഛൻ രാജൻ. അമ്മ ഉഷ.   വിദ്യാഭ്യാസ കാര്യത്തിലും ഇനിയുമേറെ പഠിക്കാനുണ്ട്. അഭിനയത്തിലും അതിലുമേറെ പഠിക്കാനുണ്ട്. രണ്ടും കൂടി ഒന്നിച്ചു കൊണ്ടു പോകാനാണ് താൽപര്യം. ഇപ്പോൾ റാങ്കി എന്നൊരു തമിഴ് സിനിമ ചെയ്യുന്നുണ്ട്. നല്ല വേഷങ്ങൾ കിട്ടുന്നതിന് അനുസരിച്ചു പഠനവും ക്രമീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com