ADVERTISEMENT

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും ഊര്‍ജിതമായി നടന്നുകൊണ്ടിരിക്കുകാണ്. സിനിമാ താരങ്ങള്‍ അടക്കമുളളവരെല്ലാം  രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ജന്മനാടായ വയനാട്ടിലാണ് സണ്ണി വെയന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്.

 

sunny-wayne-kerala-floods

മഴ എറ്റവും കൂടുതല്‍ ബാധിച്ച ജില്ലയിലൊന്നാണ് വയനാട്. വെളളപ്പൊക്കവും ഉരുള്‍പൊട്ടലുമെല്ലാം വന്ന് ദുരിതത്തിലായിരിക്കുകയാണ് വയനാട്ടുകാര്‍. ഇതിനിടെയാണ് ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നിന്ന് സണ്ണി വെയ്ന്‍ പ്രവര്‍ത്തിക്കുന്നത്. തനിക്ക് പറ്റുന്ന സഹായങ്ങള്‍ എല്ലാം ചെയ്തുകൊണ്ട് അവരിലൊരാളായി താരം എപ്പോഴുമുണ്ട്.

 

സമൂഹമാധ്യമത്തിലൂടെയും നടൻ സജീവമായി രംഗത്തുണ്ട്. പുതിയ അറിയിപ്പുകളും ബോധവല്‍ക്കരണവുമെല്ലാം സമൂഹമാധ്യമങ്ങളിലെ വിവിധ അക്കൗണ്ടുകളിലൂടെ താരം പങ്കുവയ്ക്കുന്നുണ്ട്.

 

സംസ്ഥാനത്ത് ഉരുൾപ്പൊട്ടലിൽ ഏറ്റവുമധികം ദുരിതം നേരിട്ട കവളപ്പാറയിലേക്ക് കാഴ്ചക്കാരായി ആളുകൾ വരുന്നതിനെ വിമർശിച്ച് സണ്ണി വെയ്ൻ രംഗത്തുവന്നിരുന്നു. ഉരുൾപ്പൊട്ടൽ നടന്ന സ്ഥലം കാണാനെത്തുന്ന ആളുകളുടെ തിരക്ക് മൂലം രക്ഷാപ്രവർത്തനത്തിന് തടസം നേരിടുന്നുണ്ട്.  കാഴ്ച്ചക്കാരായി കവളപ്പാറയിലേക്ക് പോവാതിരിക്കുക എന്നതാണ് ഈ സമയത്തെ ഏറ്റവും വലിയ രക്ഷാപ്രവർത്തനമെന്ന് സണ്ണി വെയ്ൻ പറഞ്ഞു. 

 

കാഴ്ചക്കാരായി വരുന്നവരുടെ വാഹനങ്ങളുടെ തിരക്ക് മൂലം രക്ഷാപ്രവർത്തകർക്ക് വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്നും സണ്ണി വെയ്ൻ പറയുന്നു. "കവളപ്പാറയിലേക്ക് ആളുകളുടെ ഒഴുക്കാണ്, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി അല്ല കെട്ടോ, ലീവ് ആയത് കൊണ്ട് ഉരുൾപ്പൊട്ടിയ സ്ഥലം കാണാൻ വന്നവരാണത്രേ. ഇവരെ കൊണ്ടും ഇവര് വന്ന വാഹനങ്ങളെ കൊണ്ടും രക്ഷാപ്രവർത്തകർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് ചില്ലറയല്ല, കിലോമീറ്റർ കണക്കിന് ബ്ലോക്കാണ്, ആംബുലൻസ് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകരുടെ വാഹനങ്ങൾ കുടിങ്ങി കിടക്കുന്നു. കാഴ്ച്ചക്കാരായി കവളപ്പാറയിലേക്ക് പോവാതിരിക്കുക എന്നതാണ് ഈ സമയത്തെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം," സണ്ണി വെയ്ൻ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. 

 

വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും ഏറെ നാശം വിതച്ച മലബാർ മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സജീവമാണ് സണ്ണി വെയ്ൻ. നേരത്തെ ഉരുള്‍പൊട്ടൽ മേഖലയായ നിലമ്പൂര്‍ പോത്തുകല്ലിൽ പോര്‍ട്ടബിള്‍ ടവര്‍ വേണമെന്ന ആവശ്യവുമായി താരം രംഗത്തു വന്നിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com