ADVERTISEMENT

കഴിഞ്ഞ തവണത്തേതു പോലെ തന്നെ ഇക്കൊല്ലവും പ്രളയ ബാധിതർക്ക് കൈത്താങ്ങുമായി സജീവമായിരുന്നു നടൻ ഇന്ദ്രജിത്തും ഭാര്യ പൂർണിമയും. ഇവർക്കൊപ്പം രണ്ട് മക്കളും കൊച്ചിയിലെ അൻപോടു കൊച്ചി ക്യാംപിൽ പ്രവർത്തനവുമായി രംഗത്തുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ പൃഥ്വിരാജും ഇവർക്കൊപ്പം അണിചേർന്നിരിക്കുകയാണ്.

anbodu-prithvi

 

pritvhi-truck

വയനാട്ടിലേക്ക് ഒരു ട്രക്ക് നിറയെ സാധനങ്ങള്‍ അയക്കാന്‍ പൃഥ്വി തീരുമാനിച്ച കാര്യം ഇന്ദ്രജിത്താണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചത്. വയനാട്ടിലെ തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലേക്കാണ് ഈ ട്രക്ക്. അവിടുത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിലാണ് ട്രക്ക് കൊച്ചിയില്‍ നിന്നു പുറപ്പെടുന്നത്.

 

‘ഇന്ന് വരെയുള്ളതില്‍ വച്ച് ഞങ്ങളുടെ ഏറ്റവും വലിയ സിംഗിള്‍ കണ്‍സൈന്മെന്റ് ...വയനാട്ടിലേക്കുള്ള ഒരു ട്രക്ക് നിറയെ അവശ്യസാധനങ്ങള്‍ക്ക് നന്ദി രാജു...തിരുനെല്ലി ഗ്രാമപഞ്ചായത്തിലേക്ക് ട്രക്ക് നമ്പര്‍ 26. അന്‍പോട് കൊച്ചിക്കായി സഹോദര സ്‌നേഹം. ’എന്നാണ് ഇന്ദ്രജിത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com