ADVERTISEMENT

ശരീരത്തിൽ പച്ചകുത്തുന്ന ഭ്രമമുള്ള മലയാളി നടിമാരെ നമുക്ക് അറിയാം. ഭാവന, അര്‍ച്ചനാ കവി, ലെന, റിമ കല്ലിങ്കല്‍, നമിത പ്രമോദ്, മംമ്ത, സാനിയ ഇയപ്പൻ എന്നിങ്ങനെ ടാറ്റു പ്രേമികളായ നടിമാരുടെ നീണ്ട നിരതന്നെയുണ്ട് മലയാളത്തില്‍. ഇപ്പോഴിതാ തന്റെ ടാറ്റു വെളിപ്പെടുത്തി നടി സംയുക്ത മേനോൻ.

 

തീവണ്ടി, കൽക്കി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയാണ് സംയുക്ത. രണ്ട് വർഷം മുമ്പാണ് നടി പച്ചകുത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ ടാറ്റു ചിത്രം ആരാധകർക്കായി പങ്കുവച്ചത്.

 

സഞ്ചാരി എന്നാണ് പിന്‍കഴുത്തില്‍ പതിപ്പിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ചിത്രം വൈറലായി മാറി. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നയാള്‍ കൂടിയാണ് സംയുക്ത മേനോന്‍. ബുർജ്ഖലീഫ, പട്ടായ, കേരള എന്നിവിടങ്ങിൽ യാത്ര ചെയ്ത മൂന്ന് ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

ആസിഫ് അലി നായകനാകുന്ന അണ്ടര്‍വേള്‍ഡ് ആണ് നടിയുടെ പുതിയ റിലീസ്. ടൊവീനോ നായകനായി എത്തുന്ന എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിലും സംയുക്തയാണ് നായിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com