ADVERTISEMENT

പ്രിയ സുഹൃത്ത് സണ്ണി വെയ്ന് പിറന്നാൾ ആശംസകളുമായി ദുൽക്കർ സൽമാൻ. ഇരുവരുടെയും ആദ്യ ചിത്രം സെക്കൻഡ് ഷോയിലൂടെ തുടങ്ങിയ സൗഹൃദം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു.

 

‘പ്രിയപ്പെട്ട സണ്ണിച്ചാ. ഈ വർഷം നിന്നെ സംബന്ധിച്ചടത്തോളം ഒരുപാട് വലുതാണ്. വിവാഹം കഴിച്ചു, കൈ നിറയെ ചിത്രങ്ങള്‍. നിന്നെ പറ്റി ആലോചിക്കുമ്പോള്‍ നിന്റെ ഹൃദയം തുറന്നുള്ള ചിരിയും ഒരിക്കലും അവസാനിക്കാത്ത പുഞ്ചിരിയുമാണ് എനിക്ക് കേൾക്കാൻ സാധിക്കുന്നത്.’

 

‘എന്നും ഇങ്ങനെ തന്നെയിരിക്കൂ...ഒരിക്കലും മാറരുത്..ഞങ്ങള്‍ നിന്നെയും കുഞ്ചുവിനെയും സ്‌നേഹിക്കുന്നു ,സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍’.–ദുല്‍ക്കര്‍ ഫെയ്സ്ബുക്കിൽ കുറിച്ചു.

 

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയാണ് 2012-ല്‍ വയനാടുകാരന്‍ സുജിത് ഉണ്ണികൃഷ്ണന്‍ എന്ന സണ്ണി വെയ്ന്‍ സിനിമയിലെത്തുന്നത്. വൃത്തം, സം സം, അനുഗ്രഹീതന്‍ ആന്റണി എന്നിവയാണ് സണ്ണിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

 

ദുൽക്കറിനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന ‘കുറുപ്പ്’ എന്ന സിനിമയിലും സണ്ണി അഭിനയിച്ചേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com