ADVERTISEMENT

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നടന്മാരുടെ പട്ടികയില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ നാലാം സ്ഥാനത്ത്. ഫോർബ്‌സ് മാസികയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ജാക്കി ചാൻ, ബ്രാഡ്‌ലി കൂപ്പർ, ക്രിസ് ഇവാൻസ് എന്നിവരെ പിന്നിലാക്കിയാണ് താരം നാലാമതെത്തിയത്.

 

ജൂണ്‍ 2018 വരെയുള്ള കണക്കുകള്‍ പ്രകാരം 466 കോടി രൂപയാണ് അക്ഷയ് കുമാര്‍ കൈപ്പറ്റിയത്. ഹോളിവുഡ് നടന്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 640 കോടി രൂപയാണ് അദ്ദേഹം പ്രതിഫലം വാങ്ങിയത്.

 

നടന്‍ ക്രിസ് ഹെംസ്‌വര്‍ത്ത് ആണ് രണ്ടാം സ്ഥാനത്ത്. മാര്‍വല്‍ സീരീസില്‍ തോർ കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ക്രിസ്. 547 കോടിയാണ് ക്രിസിന്റെ പ്രതിഫലം. അയൺമാൻ താരം റോബർട്ട് ഡൗണി ജൂനിയർ ആണ് മൂന്നാമത്. 66 മില്യൻ ആണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 

 

പട്ടികയില്‍ ഇടം കണ്ടെത്തിയ ആദ്യ പത്ത് പേരിലെ ഏക ബോളിവുഡ് നടനും അക്ഷയ് കുമാര്‍ തന്നെ. നേരത്തെ ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളുടെ പട്ടികയില്‍ 44ാം സ്ഥാനത്തായിരുന്നു അക്ഷയ്. 

 

2018ല്‍ 270 കോടി രൂപയുടെ വരുമാനത്തില്‍ നിന്നാണ് അക്ഷയ് കുമാര്‍ ഒരു വര്‍ഷത്തിനു ശേഷം 466 കോടി രൂപയുടെ വരുമാനത്തിലേക്ക് കുത്തനെ ഉയര്‍ന്നത്. ഈ കാലയളവില്‍ ഇരുപതോളം ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ അക്ഷയ് കരാര്‍ ഒപ്പിട്ടിരുന്നു. മിഷന്‍ മംഗല്‍ എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം. 

 

കൈനിറയെ ചിത്രങ്ങളാണ് അക്ഷയ്‌യുടേതായി അനൗണ്‍സ് ചെയ്തിരിക്കുന്നതും.ഫർഹാദ് സാംജിയുടെ ഹൗസ്ഫുൾ 4, രാജ് മേഹ്തയുടെ ഗുഡ് ന്യൂസ്, ലോറൻസിന്റെ ലക്ഷ്മി ബോംബ്, രോഹിത് ഷെട്ടിയുടെ സൂര്യ വൻശി, സാംജിയുടെ തന്നെ ബച്ചൻ പാണ്ഡെ, ജഗൻ ശക്തിയുടെ കത്തി റീമേയ്ക്ക് ഇവയാണ് അക്ഷയ്‌യുടെ പ്രോജക്ടുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com