ADVERTISEMENT

നടൻ അമിത് ചക്കാലയ്ക്കല്ലിന്റെ പ്രസംഗമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഡോൺബോസ്കോ കോളജ് മണ്ണൂത്തിയിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു അമിത്. ഏകദേശം രണ്ട് മാസം മുമ്പ് നടന്ന പരിപാടിയിൽ അമിത് പ്രസംഗിച്ച വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

 

അമിത്തിന്റെ പ്രസംഗത്തിൽ നിന്നും:

Amith Chakkalakkal|Varikkuzhiyile Kolapathakam Film Actor|Don Bosco College

 

പന്ത്രണ്ടാം ക്ലാസുവരെ അഞ്ച് സ്കൂളുകളിൽ പഠിച്ചു. ബുദ്ധി കൂടിപോയതുകൊണ്ടല്ല, തോറ്റ് തോറ്റ് എത്തിയതാണ്. ഒരു സ്കൂളിൽ തോറ്റ് കഴിയുമ്പോൾ അടുത്ത സ്കൂളിലേയ്ക്കു പറഞ്ഞുവിടും. അങ്ങനെയാണ് അഞ്ച് സ്കൂളിൽ എത്തിയത്. കേരളത്തിൽ ഒരു കോളജിൽ പഠിക്കാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. എൻജിനീയറങിനു ചേരാൻ ഫിസിക്സ്, കെമിസ്ട്രി, കണക്ക് ആണ് എടുത്തിരുന്നത്. എന്നാൽ അൻപത് ശതമാനം മാർക്ക് ഇല്ലാത്തതിനാൽ കേരളത്തിലെ കോളജുകളിൽ അഡ്മിഷൻ കിട്ടിയില്ല.

 

കേരളത്തിൽ പഠിക്കാൻ പറ്റാത്തതുകൊണ്ട് ബംഗളൂരുവിൽ പോയി എൻജിനീയറിങ് പഠിച്ചു. എട്ടുവർഷം കൊണ്ടാണ് അത് പൂർത്തീകരിച്ചത്. ഇതിന് മുമ്പൊക്കെ പിടിഐ മീറ്റിങിലും പ്രിൻസിപ്പാളിന്റെ റൂമിലും എന്റെ അവസ്ഥ നിങ്ങൾക്കു മനസിലാക്കാൻ കഴിയും. ഈ ചടങ്ങിൽ തിരി കത്തിച്ചപ്പോൾ മനസിൽ അമ്മയെ വിളിച്ചിരുന്നു. 

 

കാരണം എന്റെ അമ്മയും അച്ഛനും ഒരു അഞ്ച് സ്കൂളിന്റെ റൂമിൽ നിന്നും കരഞ്ഞ് ഇറങ്ങിയിട്ടുണ്ട്. അവിടെ നിന്നും കേരളത്തിലെ മികച്ച സ്കൂളിലൊന്നായ ഇവിടെ വരെ എത്തുമ്പോൾ ചീഫ് ഗസ്റ്റ് ആയാണ് ഞാൻ നിൽക്കുന്നത്. നമ്മളെ കൊണ്ട് പറ്റില്ലെന്ന് പറഞ്ഞ് തട്ടിത്തെറിപ്പിച്ചുണ്ട്. ആ തട്ടിത്തെറിപ്പിച്ചടുത്തുവന്ന് വിജയിച്ച മുഖത്തോടെ നിവർന്നു നിൽക്കുന്നതാണ് ഏറ്റവും വലിയ വിജയം. 

 

പക്ഷേ അത് എളുപ്പമല്ല. അഞ്ച് തവണ സ്കൂളിൽ നിന്നും പറഞ്ഞുവിട്ടു. അങ്ങനെയൊരാൾ സിനിമയിൽ അഭിനയിക്കണമെന്ന് പറയുമ്പോൾ ആരെങ്കിലും പിന്തുണയ്ക്കുമോ?. ഉള്ളിൽ എന്നും സിനിമാ ആഗ്രഹം കൊണ്ടുനടന്നിരുന്നു. ഈ ഫീല്‍‍ഡില്‍ വരാനും ജീവിച്ചുപോകാനും പല പണികളും ചെയ്തിട്ടുണ്ട്. പട്ടിണി കിടക്കാൻ പോലും 20000 രൂപ വേണം. ഓഡിഷന് പോലും ജോലി ചെയ്താണ് പൊയ്ക്കൊണ്ടിരുന്നത്.

 

എബിസിഡിയാണ് എന്റെ ആദ്യ സിനിമ. ദുൽക്കർ സ്വപ്നം കാണുന്ന രംഗത്തിൽ വരുന്ന പൊലീസുകാരനായാണ് ഞാൻ അഭിനയിച്ചത്. ജൂനിയര്‍ ആർടിസ്റ്റ് ആയി തുടങ്ങി. ഹണീ ബിയിൽ ആദ്യമായി കാരക്ടർ റോൾ ലഭിച്ചു. പതിനാല് സിനിമകളിൽ അഭിനയിച്ചു. ഇതിൽ നിന്നൊന്നും കാര്യമായ പ്രതിഫലമൊന്നും ലഭിക്കില്ല. പ്രതിഫലം ലഭിക്കാതെ വരുന്ന സാഹചര്യങ്ങളിൽ പിടിച്ചു നിൽക്കണം. പല പ്രാവശ്യം ഇട്ടിട്ടുപോകാൻ തോന്നും. ജീവിതത്തിൽ തോറ്റുതോറ്റു വന്നവനാണ്. ഉള്ളിന്റെ ഉള്ളിൽ സ്വപ്നം ഉണ്ടെങ്കിൽ നമ്മൾ അവിടെ എത്തിയിരിക്കും.

 

ആരെങ്കിലും നിങ്ങളുടെ ചെവിയിൽ വന്ന് സ്വപ്നത്തിനു തടസ്സം നിൽക്കുന്നുണ്ടെങ്കില്‍ അവരെ ആദ്യം കട്ട് ചെയ്യണം. അത് നിങ്ങളുടെ ബോയ് ഫ്രണ്ട് ആകാം ഗേൾ ഫ്രണ്ട് ആകാം അടുത്ത കൂട്ടുകാരാകാം. നെഗറ്റീവ് കാര്യങ്ങൾ ഒഴിവാക്കുക. സിനിമാ ഭ്രാന്ത് മൂത്തതുകൊണ്ട് എന്റെ ഗേൾഫ്രണ്ട് എന്നെ ഉപേക്ഷിച്ചുപോയിട്ടുണ്ട്. എന്നാൽ വാരിക്കുഴിയിലെ കൊലപാതകം റിലീസ് ചെയ്ത ആഴ്ച, ആ കുട്ടി തന്നെ വിളിച്ച് അഭിനന്ദിച്ചിട്ടുമുണ്ട്.

 

നായകനായി അഭിനയിക്കാനുള്ള ലുക്ക് നിനക്കില്ലെന്നു പറഞ്ഞവരുണ്ട്. നായകനായി അഭിനയിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നാൽ െചറിയ റോൾ പോലും ലഭിക്കില്ലെന്നു പറഞ്ഞു. വാരിക്കുഴിയിലെ കൊലപാതകം സിനിമയിൽ രജീഷ് മിഥില എന്നെ നായകനായി കാസ്റ്റ് ചെയ്തു. അത് സിനിമയാക്കാൻ പതിനാലോളം നിർമാതാക്കളെ പോയികണ്ടു. അവരെല്ലാം പറഞ്ഞത് ഒരേയൊരു കാര്യമാണ്, ‘കഥ നല്ലതാണ്. പക്ഷേ ഇവനെ നായകനാക്കിയാൽ പടം ഒരാഴ്ച തികയ്ക്കില്ല.’

 

പക്ഷേ ഈ സിനിമയ്ക്ക് പുതിയ ഒരാളെയായിരുന്നു ആവശ്യം. അവസാനം കോഴിക്കോടു നിന്നുള്ള നിർമാതാവ് സിനിമയ്ക്കു ലഭിച്ചു. സിനിമ റിലീസ് ആയി. എനിക്ക് വലിയ ആരാധകരൊന്നും ഇല്ല. പ്രമോഷനും ഇല്ല. എന്നിട്ടും ചിത്രം മൂന്നാഴ്ച പിന്നിട്ടു. വാരിക്കുഴിയിലെ കൊലപാതകം രണ്ടാം ഭാഗം അനൗൺസ് ചെയ്തിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com