ADVERTISEMENT

സംവിധായകനായും അഭിനേതാവായും മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ലാൽ. സംവിധാനത്തിൽ നിന്നു അഭിനയത്തിലേക്കു ചുവടുമാറ്റിയപ്പോഴും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾക്ക് ലാൽ ജീവൻ നൽകി. സിനിമയിൽ രസകരമായ നിരവധി വിവാഹ മുഹൂർത്തങ്ങൾ ലാൽ അഭിനയിച്ചു ഹിറ്റ് ആക്കിയിട്ടുണ്ട്. ഇപ്പോൾ ലാലിന്റെ യഥാർഥ ജീവിതത്തിലെ വിവാഹചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 

 

32 വർഷം പഴക്കമുള്ള തന്റെ വിവാഹ ചിത്രം ആരാധകർക്കായി ലാൽ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കു വച്ചു. മിന്നുകെട്ട് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങിവരുമ്പോഴുള്ള ചിത്രമാണ് ലാൽ ഷെയർ ചെയ്തത്. വിവാഹവേഷത്തിൽ ഭവ്യതയോടെ നിൽക്കുന്ന ഈ മെലിഞ്ഞ ചെറുപ്പക്കാരനാണോ ലാൽ എന്ന കൗതുകമായിരുന്നു ഫോട്ടോയിലേക്ക് ആരാധകരെ ആകർഷിച്ചത്. ഉടനടി രസകരമായ കമന്റും എത്തി– '32 വർഷങ്ങൾക്കു മുൻപും ഈ കള്ള താടി ഉള്ള ഫ്രീക്കൻ ആയിരുന്നല്ലേ,!' 

 

വിവാഹ വാർഷികാശംസകളുമായി നിരവധി പേർ താരത്തിന്റെ ഫെയ്സ്ബുക്ക് പേജിലെത്തി. ലാലിനും ഭാര്യ നാൻസിക്കും ആരാധകർ ആശംസകൾ നേർന്നു. പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം സാഹോ ആണ് ലാലിന്റെ ഏറ്റവും പുതിയ ചിത്രം. പ്രഭാസ്, ശ്രദ്ധ കപൂർ, ജാക്കി ഷറഫ് എന്നിങ്ങനെ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷമാണ് ലാൽ അവതരിപ്പിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com