ADVERTISEMENT

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ആ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജോജു ജോർജും നൈല ഉഷയും മനോരമ ഒാൺലൈനിന്റെ പ്രത്യേക അഭിമുഖ പരിപാടിയിൽ‌ പങ്കെടുത്തപ്പോൾ നൈല പറഞ്ഞൊരു വാചകമുണ്ട്. ‘ഒരു സൂപ്പർ സ്റ്റാർ ജനിക്കാൻ പോകുന്നു’. ചിത്രം റിലീസായ ശേഷം പ്രേക്ഷകരുടെ പ്രതികരണങ്ങൾ തെളിയിക്കുന്നത് നൈലയുടെ പ്രവചനം ശരിയായെന്നാണ്.

 

മാസ് ചിത്രത്തിലെ മാസ് നായകനായ കാട്ടാളൻ പൊറിഞ്ചുവായെത്തിയ ജോജു സൂപ്പർ സ്റ്റാറായാലും ഇല്ലെങ്കിലും മലയാളികളുടെ മനസ്സിനെ പിടിച്ചു കുലുക്കി. ജോസഫ് എന്ന ചിത്രത്തിലൂടെ ലഭിച്ച നായക പദവി വെറുതെയായില്ല എന്ന് അദ്ദേഹം തെളിയിക്കുന്നു. ചുവടുറപ്പിക്കാൻ യുവതാരങ്ങൾ മത്സരിക്കുമ്പോൾ ഉറച്ച ചുവടുകളുമായി ജോജു മലയാള സിനിമയിൽ തലയുയർത്തി നിൽക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com