ADVERTISEMENT

മികച്ച പ്രതികരണവുമായി നവാഗത സംവിധായകൻ ആർ.കെ. അജയകുമാർ അണിയിച്ചൊരുക്കിയ ഇസാക്കിന്റെ ഇതിഹാസം. സിദ്ദിഖ് ടൈറ്റിൽ വേഷത്തിലെത്തുന്ന ചിത്രം നന്മയുള്ള പ്രമേയമാണ് ചർച്ച ചെയ്യുന്നത്. വലിയ റിലീസുകൾക്കൊപ്പം പുറത്തിറങ്ങിയ ഈ കൊച്ചു ചിത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

Isakkinte Ithihasam Theatre Response

 

ഒരു പുതുമുഖ സംവിധായകന്റെ  ചിത്രമെന്ന് തോന്നാത്ത വിധം വളരെ മികവാർന്ന രീതിയിൽ കൈയ്യടക്കത്തോടെയാണ് ആർ.കെ.അജയകുമാർ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഫാദർ ഇസാക്കായി സിദ്ദിഖ് ഗംഭീര പ്രകടനം കാഴ്ച്ചവച്ചതായും റിപ്പോർട്ട് ഉണ്ട്. പ്രേക്ഷക ഹൃദയത്തിൽ തട്ടുന്ന സംഭാഷണങ്ങൾ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. 

 

ആദ്യ പകുതി വരെ വളരെ രസകരമായി പറഞ്ഞു പോകുമ്പോൾ ഇടവേളക്ക് തൊട്ടുമുമ്പുള്ള ട്വിസ്റ്റ് കഥാഗതിയെ തന്നെ മാറ്റുന്നു. അവിടെ നിന്നും ഇസാക്കിന്റെ ഇതിഹാസം ഏറെ ഗൗരവതരമായ ഒരു വിഷയത്തിലേക്ക് മാറുന്നു. 

 

കലാഭവൻ ഷാജോൺ, ഭഗത് മാനുവൽ അശോകൻ, സാജു നവോദയ, അബു സലിം, നസീർ സംക്രാന്തി, നെൽസൺ, ശശി കലിംഗ, സുനിധി, സോനാ, അംബിക മോഹൻ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.

 

ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സുഭാഷ് കൂട്ടിക്കല്‍, ആര്‍ കെ അജയകുമാര്‍ എന്നിവരുടെതാണ് കഥയും തിരക്കഥയും. ഛായാഗ്രഹണം: ടി.ഡി. ശ്രീനിവാസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com