ADVERTISEMENT

ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിനു ശേഷം മഞ്ജു വാരിയറും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്നു. ഉണ്ണി ആറിന്റെ ഏറെ ചർച്ചയായ നോവൽ, പ്രതി പൂവൻ കോഴിയുടെ ചലച്ചിത്രാവിഷ്കാരവുമായാണ് സൂപ്പർഹിറ്റ് ടീം വീണ്ടും ഒന്നിക്കുന്നത്. സിനിമയുടെ പേരും പ്രതി പൂവൻ കോഴി എന്നു തന്നെയാണ്. ഉണ്ണി ആർ. തിരക്കഥ എഴുതുന്നു.

 

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമാണം. സിനിമയുടെ താരനിർണയം നടന്നു വരുന്നു. 

 

സിനിമയിൽ നിന്നും ഏറെക്കാലം വിട്ടുനിന്ന മഞ്ജു വാരിയറുടെ സിനിമ ലോകത്തേക്കുള്ള തിരിച്ചുവരവായിരുന്നു ഹൗ ഓൾഡ് ആർ യു എന്ന ചിത്രം. മലയാളത്തില്‍ വലിയ വിജയം നേടിയ സിനിമ മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും റീമേക്കും ചെയ്യപ്പെട്ടു. തമിഴ് റീമേക്കിൽ ജ്യോതികയായിരുന്നു നായിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com