ADVERTISEMENT

ചലച്ചിത്രതാരം അനൂപ് ചന്ദ്രന്റെ വിവാഹ റിസപ്‌ഷന്‍ വിഡിയോ പുറത്തിറങ്ങി. സിനിമാരാഷ്ട്രീയരംഗത്തെ സുഹൃത്തുക്കൾക്കായി കണിച്ചുകുളങ്ങരയിൽവച്ചായിരുന്നു പ്രത്യേക വിരുന്നുസത്കാരം. ശ്രീനിവാസൻ, സായികുമാർ, ഡോ.തോമസ് ഐസക്ക് തുടങ്ങി നിരവധിപേർ പങ്കെടുത്തു.

ബിഗ് ബോസ് സൂപ്പർ താരങ്ങൾ അനൂപിന്റെ വിവാഹ വിരുന്നിന് എത്തിയപ്പോൾ

 

Anoop Chandran’s Marriage In Guruvayur Temple | Mashura | Basheer Bashi | Suhana

ലക്ഷ്മി രാജഗോപാലാണ് അനൂപ് ചന്ദ്രന്റെ വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.  ഇക്കഴിഞ്ഞ ജൂണിലായിരുന്നു അനൂപ് ചന്ദ്രന്‍റെയും ലക്ഷ്മി രാജഗോപാലിന്‍റെയും വിവാഹനിശ്ചയം നടന്നത്.‌

Bigg Boss Anoop Chandran Marriage Video | Wedding At Guruvayur Temple

 

പൊതുരംഗത്തും രാഷ്ട്രീയത്തിലും ഇടപെടുന്ന അനൂപ് ചന്ദ്രൻ ജൈവ പച്ചക്കറി കൃഷിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചലച്ചിത്രതാരമെന്ന നിലയിലും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ബിടെക് ബിരുദധാരിയാണ് ലക്ഷ്മി രാജഗോപാൽ.

 

Anoop Chandran Marriage And Wedding Function Full -

സിനിമ കഴിഞ്ഞാൽ കൃഷിയും നാട്ടുുകാര്യങ്ങളും കുറച്ച് രാഷ്ട്രീയവുമൊക്കെയായി നടക്കുന്ന അനൂപ് ചന്ദ്രന്റെ വധുവും കർഷകയാണ്. ‘പ്രകൃതിയെ മനസ്സിലാക്കുന്ന സംസ്കാരത്തെ മനസ്സിലാക്കുന്ന കുട്ടിയെ ജീവിതസഖിയായി ലഭിച്ചു. അതിൽ ഒരുപാട് സന്തോഷം. ബിടെക്ക് പൂർത്തിയാക്കിയ ലക്ഷ്മിയുടെ ഉപജീവനം കൃഷിയാണ്. വീട്ടിൽ സ്വന്തമായി പശു ഫാമും ഉണ്ട്.’–മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ അനൂപിന്റെ വാക്കുകൾ.

 

‘അച്ഛന്റെ അടുത്ത സുഹൃത്ത് രാജമുഹമ്മദ് ആണ് ഇങ്ങനെയൊരു കുട്ടിയുണ്ടെന്ന് വിളിച്ചു പറയുന്നത്. കർഷകയാണെന്നു കേട്ടതും അവരെ കാണാൻ തീരുമാനിക്കുകയായിരുന്നു. പെണ്ണുകാണലും മറക്കാനാകാത്ത ഒന്നായിരുന്നു. സ്വന്തം ഫാമിലെ പശുവിനെ കറന്ന് ചായ ഇട്ടുതന്നാണ് ഞങ്ങളെ സ്വീകരിച്ചത്. പിന്നെ മറ്റൊന്നും ഞാൻ ആലോചിച്ചില്ല. ലക്ഷ്മിയാണ് എന്റെ ജീവിത സഖിയെന്ന് അപ്പോൾ തന്നെ തീരുമാനിച്ചു. കൃഷി ഉപജീവനമാക്കുകയും കാര്‍ഷിക മേഖലയെ സ്‌നേഹിക്കുകയും ചെയ്യുന്ന ജീവിത പങ്കാളിയെ ലഭിച്ചതില്‍ സന്തോഷമുണ്ട്.’–അനൂപ് ചന്ദ്രൻ പറഞ്ഞു.

 

ആലപ്പുഴ ചേർത്തലയാണ് അനൂപ് ചന്ദ്രന്റെ സ്വദേശം. അച്ഛൻ രാമചന്ദ്ര പണിക്കർ. അമ്മ ചന്ദ്രലേഖ ദേവി. പരമ്പരാഗതമായി കർഷക കുടുംബമാണ് അനൂപിന്റേത്. അതുകൊണ്ട് തന്നെ കൃഷിയോടുള്ള സ്നേഹം തന്റെ രക്തത്തിൽ ഉള്ളതാണെന്ന് അനൂപ് പറയുന്നു. 

 

രഞ്ജിത്–മമ്മൂട്ടി ചിത്രം ബ്ലാക്കിലൂടെയാണ് അനൂപ് അഭിനയരംഗത്തെത്തുന്നത്. ക്ലാസ്‌മേറ്റ്‌സിലെ പഴങ്കഞ്ഞി എന്ന കഥാപാത്രമാണ് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത്. രസതന്ത്രം, വിനോദയാത്ര, ഷേക്‌സ്പിയര്‍ എം എ മലയാളം, മിന്നാമിന്നിക്കൂട്ടം എന്നീ സിനിമകളിലും ശ്രദ്ധേയ റോളുകളിലെത്തി.

 

സ്‌കൂൾ കാലം മുതൽ നാടകവേദികളിൽ സജീവമായിരുന്നു അനൂപ്. പഠനം ചേർത്തല സ്‌കൂളിലും ചേർത്തല എൻഎസ്എസ് കോളജിലും. തുടർന്ന് സ്‌കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. നാടകവേദികളിൽനിന്നു സിനിമയിലേക്കെത്തി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സഖാവിന്റെ പ്രിയസഖിയിലാണ് അനൂപ് അവസാനമായി അഭിനയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com