ADVERTISEMENT

ടിക്കറ്റുകൾക്ക് നികുതി കൂട്ടാനുള്ള സർക്കാർ ഉത്തരവ് വിനോദ മേഖലയെ തകർക്കുമെന്ന് സംവിധായകൻ സോഹൻ റോയ്.നൂറ് രൂപയില്‍ കുറവുള്ള സിനിമ ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവും വിനോദ നികുതി സെപ്റ്റംബര്‍ ഒന്നു മുതല്‍ ഈടാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായിരുന്നു. ഈ ഉത്തരവ് നടപ്പാകുന്നതോടെ പൊതുവെ കേരളത്തിൽ  നഷ്ടത്തിലോടുന്ന തിയറ്ററുകൾ കൂടുതൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നും സോഹൻ റോയ് പറഞ്ഞു.

 

പുതിയ നികുതി പ്രേക്ഷകരിൽനിന്ന് ഈടാക്കുമ്പോൾ അവർക്ക് തിരിച്ച് എന്ത് കിട്ടുന്നു എന്നതാണ് പ്രശ്നം. സെൻസർ ബോർഡിന്റേയും അനിമൽ വെൽഫെയർ സർട്ടിഫിക്കറ്റുമായി അടിക്കടി പുതിയ നിയമങ്ങൾ സിനിമാ മേഖലയെ വീർപ്പുമുട്ടിച്ചുകൊണ്ടിരിക്കുകയാണ്.  അതിനിടെ ജിഎസ്ടിക്കും പുറമേയുള്ള ഈ വിനോദ  നികുതിയെ വിനോദ ഹിംസാ നികുതി എന്ന് വിളിക്കേണ്ടിവരുമെന്ന് സോഹൻ റോയ് പറഞ്ഞു. 

 

ടിക്കറ്റ് ചാർജ് കൂടുമ്പോൾ സ്വാഭാവികമായും അത് സാധാരണക്കാരന് താങ്ങാനാവില്ല, അവൻ മാസംതോറും കാണുന്ന സിനിമകളുടെ എണ്ണം കുറയ്‌ക്കും. ഇത് തിയറ്ററുകളെ മാത്രമല്ല, എന്റർടൈൻമെന്റ് മേഖലയെ മുഴുവൻ പ്രതികൂലമായി ബാധിക്കുമെന്നും, സംസ്ഥാന സർക്കാർ ഈ നികുതി പിൻവലിക്കാനുള്ള നടപടികൾ സ്വീകരിച്ച് സിനിമാ മേഖലയെ പ്രതിസന്ധിയിൽനിന്നും സംരക്ഷിക്കണമെന്നും സോഹൻ റോയ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com