ADVERTISEMENT

ഫയർമാൻ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ പൃഥ്വിരാജ്‌ നായകനാകുന്നു. ഉണ്ണി ആർ. കഥ ഒരുക്കുന്ന ചിത്രം എന്നതിനാൽ പ്രഖ്യാപനം കൊണ്ട് വലിയ ചർച്ചയാകുകയാണ് ഈ പ്രോജക്ട്.

 

റെയിൽവേ ഗാർഡ് എന്നാണ് സിനിമയുടെ പേര്. ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞ റെയിൽവേ ഗാർഡുകളുടെ കഥ പറയുന്ന ജീവിതത്തിൽ വേറിട്ട മേക്കോവറിലാകും താരം എത്തുക.

 

‘കടുത്ത ചൂടും, മരവിപ്പിക്കുന്ന തണുപ്പും, ഇരുണ്ട രാത്രികളും, തീവണ്ടി എന്‍ജിന്റെ ശബ്ദവുമാകും റെയില്‍വെ ഗാര്‍ഡുകള്‍ക്ക് കൂട്ടായിട്ടുള്ളത്. ആര്‍ക്കും അറിയാത്ത എന്നാല്‍ ആരും പറയാത്ത ഹീറോയുടെ കഥ. അതാണ് റെയിൽവേ ഗാര്‍ഡിന്റെ കഥ’–ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പങ്കുവച്ച് പൃഥ്വി കുറിച്ചു. 

 

സിനിമയുടെ മറ്റ് വിവരങ്ങള്‍ ഉടൻ വെളിപ്പെടുത്തും. ചിത്രത്തിന്റെ താരനിർണയം പൂർത്തിയായിട്ടില്ല.

 

അതേസമയം, കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേ ആണ് പൃഥ്വിരാജിന്റേതായി തിയറ്ററുകളിൽ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഡ്രൈവിങ് ലൈസൻസ്, സച്ചി ഒരുക്കുന്ന അയ്യപ്പനും കോശിയും എന്നിവയാണ് താരത്തിന്റെ മറ്റ് പ്രോജക്ടുകൾ.

 

മഞ്ജു വാരിയറെ നായികയാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ‘പ്രതി പൂവൻ കോഴി’യാണ് ഉണ്ണി ആറിന്റെ പുതിയ പ്രോജക്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com