ADVERTISEMENT

ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ജല്ലിക്കട്ട് വേൾഡ് പ്രീമിയർ. സിനിമയുടെ ആദ്യ പ്രദര്‍ശനം പൂർത്തിയായി. സമകാലീന ലോക സിനിമാ വിഭാഗത്തില്‍ മത്സരിച്ച ജല്ലിക്കട്ട് അമ്പരപ്പിക്കുന്ന അനുഭവമെന്ന് പ്രേക്ഷകര്‍ ട്വീറ്റ് ചെയ്തു. ‘സൗത്ത് ഇന്ത്യൻ ജോസ്’ “Jaws in South India,” എന്നാണ് ടിഫ് (ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍) മേളയിലെ നിരൂപകർ ചിത്രത്തെ വിശേഷിപ്പിച്ചത്.

 

333 ഫീച്ചർ സിനിമകൾ പ്രദർശിപ്പിക്കുന്ന ടൊറന്റോ ഫെസ്റ്റിവലിൽ പ്രശസ്ത നിരൂപകർ തിരഞ്ഞെടുത്ത നാൽപത് സിനിമകളിലെ ആദ്യ രണ്ടിൽ ജല്ലിക്കട്ട് ആണ്. ലോക പ്രശസ്തരായ 27 നിരൂപകർ ചിത്രത്തിനു നൽകിയത് മൂന്ന് വോട്ട് ആണ്. തോർ: രഗ്നരോക് എന്ന ബ്രഹ്മാണ്ഡചിത്രം സംവിധാനം ചെയ്ത ടൈകാ വൈറ്റിറ്റിയുടെ ജോജോ റാബിറ്റ്സ് മാത്രമാണ് ഈ നാൽപത് സിനിമകളില്‍ മൂന്ന് വോട്ട് കിട്ടിയ മറ്റൊരു ചിത്രം.

 

പ്രശസ്ത കൊറിയൻ സംവിധായകൻ ജൂൻ–ഹോ ഒരുക്കിയ പാരസൈറ്റിനു പോലും രണ്ടു വോട്ടാണ് പാനൽ നൽകിയത്. 

 

•"Bull breaks loose in a village and every man seeks the honour of catching it. Director Lijo Jose Pellissery turns this Jaws-in-South-India fable into a dazzling roller-coaster ride." — Cameron Bailey, TIFF artistic director and co-head. (Wild card: Antigone)

 

•"It's poised to deliver a gripping look at a remote part of the world in an entertaining context nobody would've predicted, and that's what festivals are really all about." — Eric Kohn, executive editor and chief critic for IndieWire. (Wild card: Color Out of Space)

 

(The other vote for Jallikattu, by TIFF programmer Michael Lerman, was a wild card pick.)

 

ലിജോ പെല്ലിശേരിയും ടീമും ടൊറന്റോയില്‍ എത്തിയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശേരി, ജെല്ലിക്കെട്ടിന്റെ സഹരചയിതാവ് എസ്. ഹരീഷ്, നായകവേഷത്തിലെത്തിയ ചെമ്പന്‍ വിനോദ് ജോസ്, ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍, നിർമാതാവ് തോമസ് പണിക്കർ എന്നിവരാണ് സ്‌ക്രീനിങില്‍ പങ്കെടുക്കുന്നത്. സമകാലീന ലോക സിനിമാ വിഭാഗത്തിലാണ് ജല്ലിക്കെട്ട് മത്സരിക്കുന്നത്.

 

ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് 2019ല്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ്. രാജ്യാന്തര മേളകളിലെ പ്രദര്‍ശനത്തിന് പിന്നാലെയായിരിക്കും കേരളത്തില്‍ സിനിമയുടെ റിലീസ്. സെപ്റ്റംബർ 5 മുതല്‍ 15 വരെയാണ് ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍.

 

ഗ്രാമത്തിൽ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അതുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തരംഗം ഫെയിം ശാന്തിയാണ് നായിക. അങ്കമാലി ഡയറീസിന് വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ജെല്ലിക്കട്ടിനും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു. 

 

'ജല്ലിക്കെട്ട്' ലണ്ടൻ ഫിലിം ഫെസ്‌റ്റിവലിൽ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഒക്ടോബ‍ര്‍ 2 മുതൽ 13 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്. ഒക്ടോബർ 3നും 5നും ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് ജല്ലിക്കെട്ട് ലണ്ടൻ ഫിലിം ഫെസ്‌റ്റിവലിൽ പ്രദര്‍ശിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com