ADVERTISEMENT

അഭിനയത്തിൽ മാത്രമല്ല മിമിക്രിയും കഴിവുതെളിയിച്ച താരമാണ് കാളിദാസ് ജയറാം. ഇപ്പോഴിതാ നടൻ വിജയുടെ ശബ്ദം അനുകരിച്ച് പ്രേക്ഷകരെ രസിപ്പിച്ചിരിക്കുകയാണ് താരം. പുതിയ ചിത്രം ഹാപ്പി സർദാറിന്റെ ഓഡിയോ ലോഞ്ച് പരിപാടിക്കിടെയായിരുന്നു അനുകരണം. നടൻ ജോജുവിന്റെ അഭ്യർഥന പ്രകാരമാണ് കാളിദാസ് മിമിക്രി ചെയ്തത്. 

Happy Sardar Audio Launch | Kalidas Jayaram & Zinil Zainudeen

 

പഞ്ചാബിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയചിത്രമാണ് 'ഹാപ്പി സർദാർ'. സുധീപ്- ഗീതിക ദമ്പതികൾ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സർദാറിന്റെ േവഷത്തിൽ കാളിദാസ് എത്തുന്നു. മെറിൻ മേരി ഫിലിപ്പാണ് നായിക. 

 

സിദ്ദിഖ്, ജാവേദ് ജഫ്‌റി (പിക്കറ്റ് 43 ഫെയിം) ഷറഫുദ്ദീൻ, ബാലു വർഗീസ്, ശ്രീനാഥ് ഭാസി, സിനിൽ സൈനുദ്ദീൻ, ദിനേശ് മോഹൻ, സെബുട്ടി, ബൈജു സന്തോഷ്, വിജിലേഷ്, അനൂപ് ചന്ദ്രൻ, സിബി ജോസ്, സിദ്ധി മഹാജൻ, മാലാ പാർവതി, സിനോജ്, സാജിദ്യാഹ്യാ, അഖിലാ ചിപ്പി, സിതാര, രശ്മി അനിൽ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌. സന്തോഷ് വർമ, വിനായക് ശശികുമാർ എന്നിവരുടെ ഗാനങ്ങൾക്ക് ഗോപി സുന്ദർ ഈണംപകരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com