ADVERTISEMENT

ജയലളിതയുടെ ജീവിത കഥയെ ആസ്പദമാക്കി ഗൗതം മേനോൻ ഒരുക്കുന്ന വെബ് സീരീസ് ‘ക്വീൻ’ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ജയലളിതയായി രമ്യ കൃഷ്ണൻ എത്തുമ്പോൾ എം.ജി.ആറിന്റെ വേഷത്തിൽ നടൻ ഇന്ദ്രജിത്ത് അഭിനയിക്കും. ജൂൺ ഫെയിം സർജാനോ ഖാലിദും ചിത്രത്തിലൊരു വേഷം ചെയ്യുന്നുണ്ട്.

 

ഗൗതം വാസുദേവ് ​മേനോന്‍, പ്രശാന്ത് മുരുകേശന്‍ എന്നിവര്‍ ചേര്‍ന്നാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. ജയലളിതയുടെ സ്‌കൂള്‍ ജീവിതം, രാഷ്ട്രീയ അരങ്ങേറ്റം, എം‌ജി രാമചന്ദ്രന്റെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കല്‍ എന്നിവയാണ് ചിത്രം പറയുന്നത്. എം എക്സ് പ്ലെയര്‍ ആണ് നിര്‍മാണം. അഞ്ച് എപ്പിസോഡുകള്‍ ഗൗതം മേനോനും, അഞ്ച് എപ്പിസോഡുകള്‍ പ്രശാന്തുമാണ് സംവിധാനം ചെയ്തിരിക്കുന്നത്.

 

ആദ്യ സീസണിൽ പത്ത് എപ്പിസോഡുകൾ ആണ് ഉള്ളത്. ആദ്യ ഭാഗത്തിനു ലഭിക്കുന്ന പ്രതികരണത്തിനു ശേഷമാകും രണ്ടാം സീസൺ ആരംഭിക്കൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com