ADVERTISEMENT

വയസ്സ് 68 ആയെങ്കിലെന്ത്, ആ അഴകിനും സ്റ്റൈലിനും ഇപ്പോഴും പ്രായം പതിനേഴു തന്നെ. യൂത്തൻമാർ പോലും തോറ്റുപോകുന്ന ലുക്കിലാണ് പുതിയ ചിത്രം ദർബാറിൽ രജനികാന്ത് എത്തുന്നത്. മസില്‍ പെരുപ്പിച്ച് ഇരുമ്പു കമ്പിയില്‍ കൈപിടിച്ചു നിൽക്കുന്ന താരത്തിന്റെ കലിപ്പ് ലുക്ക് സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.

 

‘ചെറുപ്പക്കാരൻ, മിടുക്കൻ, തന്ത്രശാലി, ശാഠ്യക്കാരൻ...തലൈവറിന്റെ ഇതുവരെ കാണാത്ത അവതാരം’–ദർബാറിന്റെ പുതിയ ചിത്രം പുറത്തുവിട്ട് സംവിധായകൻ മുരുഗദോസ് കുറിച്ചു. സ്റ്റൈല്‍ മന്നന്‍  പൊലീസ് ഓഫീസറായാണ് വേഷമിടുന്നത്. നയൻതാര നായികയായി എത്തുന്നു.

 

സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങും കൈകാര്യം ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com