ADVERTISEMENT

പതിവുപോലെ സിനിമാ സെറ്റില്‍ ഓണം ആഘോഷിച്ച് നടന്‍ മമ്മൂട്ടി. അജയ് വാസുദേവ് ചിത്രമായ ഷൈലോക്കിന്റെ സെറ്റിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഓണാഘോഷം.

Shylok onam celebration

 

കാലങ്ങളായി മമ്മൂട്ടിയുടെ ഓണം സിനിമാ സെറ്റുകളിലാണ്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. ആലുവ ചൂണ്ടിയിലായിലുള്ള ഷൈലോക്കിന്റെ സെറ്റില്‍ ഓണോക്കോടി ഉടുത്ത് മമ്മൂട്ടി എത്തി. അണിയറപ്രവര്‍ത്തകര്‍ക്ക് മമ്മൂട്ടി തന്നെ സദ്യവിളമ്പി. സാമ്പാര്‍ വിളമ്പാന്‍ നടന്‍ ബൈജുവും ഒപ്പം ചേര്‍ന്നു.

 

ശേഷം സദ്യ ഉണ്ണാനായി ഇലയിട്ടിരുന്ന മമ്മൂട്ടിക്ക് സംവിധായകന്‍ വിളമ്പിക്കൊടുത്തു. രാജാധിരാജയ്ക്കും മാസ്റ്റര്‍ പീസിനും ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് ഷൈലോക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com