ADVERTISEMENT

മലയാളസിനിമയിലെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ 40–ാം വിവാഹവാർഷികം ആഘോഷിച്ച് കുടുംബം. ജഗതിക്കു സ്നേഹചുംബനം നൽകുന്ന ഭാര്യ ശോഭയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞു. മകൾ പാർവതിയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവച്ചത്.

 

ഇത് തന്റെ കാൻഡിഡ് ചിത്രമായിരുന്നെന്നും അമ്മ അറിയാതെയാണ് ചിത്രം പകർത്തിയതെന്നും പാർവതി കുറിച്ചു. 1979 സെപ്റ്റംബര്‍ 13നായിരുന്നു ജഗതി ശ്രീകുമാറിന്റെ ജീവിതത്തിലേക്ക് ശോഭയെത്തിയത്. കഴിഞ്ഞ വർഷം വിവാഹവാർഷിക ദിനത്തിൽ കുടുംബാംഗങ്ങൾ ഒത്തുകൂടിയിരുന്നു. ലളിതമായ ആഘോഷത്തിന്റെ വിഡിയോ അന്നും പാർവതി പ്രേക്ഷകർക്കായി പങ്കുവച്ചിരുന്നു.

 

തിരുവമ്പാടി തമ്പാൻ’ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ ജഗതി അഭിനയിച്ചത്. അവിടെ നിന്നു ലെനിൻ രാജേന്ദ്രന്റെ സിനിമയുടെ ലൊക്കേഷനിലേക്കു പോകുമ്പോഴായിരുന്നു ജീവിതം മാറ്റിമറിച്ച അപകടം. തുടർന്ന് 7 വർഷമായി അദ്ദേഹം വീൽചെയറിലാണ്.  തിരുവനന്തപുരത്തു പേയാട്ടുള്ള വസതിയിലാണു താമസം. വലതു കൈയ്ക്കു സ്വാധീനക്കുറവുണ്ട്. സംസാരിക്കുന്നതിനു ബുദ്ധിമുട്ടുള്ളതിനാൽ കൂടുതലും ആംഗ്യഭാഷയിലാണു സംസാരം. 

 

ഗുഡ്മോണിങ് പോലെയുള്ള ചെറിയ വാചകങ്ങൾ മാത്രം പറയും. പത്രങ്ങളും പുസ്തകങ്ങളും വായിച്ചും ടിവിയിൽ സിനിമ കണ്ടുമാണു സമയം ചെലവഴിക്കുന്നത്. ഒപ്പം കൊച്ചുമക്കളുമായി കളിച്ചും ചിരിച്ചും ഇരിക്കും. ഇതിനിടെ മകൻ നിർമിച്ച പരസ്യ ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് മലയാളത്തിന്റെ പ്രിയതാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com