ADVERTISEMENT

ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവലില്‍ ‘മൂത്തോന്’ ലഭിച്ച ഗംഭീര പ്രതികരണങ്ങളുടെ സന്തോഷത്തിലാണ് സംവിധായിക ഗീതു മോഹന്‍ദാസ്. തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരുന്നു മൂത്തോനെന്ന് ഗീതു മോഹന്‍ദാസ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.

[SPOILERS] THE ELDER ONE Cast and Crew Q&A | TIFF 2019

 

‘ഇരുപതുവര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍റെ അച്ഛനാണ് ആദ്യമായി എന്നെ കാനഡയിൽ കൊണ്ടുവന്നത്. മകള്‍ക്ക് പ്രതീക്ഷകളുടെ വലിയ സ്വപ്നങ്ങളുടെ നാളെകള്‍ക്കായി ഒരു മുന്നൊരുക്കമായി. കഴിഞ്ഞ രാത്രിയിൽ മൂത്തോന്‍റെ വേള്‍ഡ് പ്രിമിയർ കാണാൻ അദ്ദേഹം എന്നോടൊപ്പമുണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചു. അത് ഒരേ സമയം വൈകാരികവും ശക്തവും മാന്ത്രികവുമായിരുന്നു ഞങ്ങള്‍ക്കെല്ലാം, പ്രപഞ്ചമേ നന്ദി, ടൊറന്‍റോയിൽ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സംവിധായികയായ ഗീതു മോഹൻദാസ് സോഷ്യൽമീഡിയയിൽ കുറിച്ചു.

 

ഇപ്പോഴിതാ സിനിമയുടെ വേൾഡ് പ്രിമിയർ കഴിഞ്ഞതിനു ശേഷം ഗീതുവും സംഘവും പ്രേക്ഷകരോട് പ്രതികരിക്കുന്ന വിഡിയോ മേളയുടെ അധികൃതർ പുറത്തുവിട്ടു. ചിത്രത്തിൽ നിവിനെ തിരഞ്ഞെടുക്കാനുണ്ടായ കാരണവും സിനിമയുടെ ഉള്ളടക്കവുമൊക്കെ ഗീതു പ്രേക്ഷകരോട് വിശദീകരിക്കുന്നുണ്ട്.

 

‘ഇന്നത്തെ സാമൂഹിക പശ്ചാത്തലവുമായി ബന്ധമുള്ള ഒരുപാട് ലെയറുകളുള്ള സിനിമയാണ് മൂത്തോന്‍. ഒരു സംവിധായിക എന്ന നിലയില്‍ സംബന്ധിച്ച് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു ചിത്രമായിരുന്നു. നിവിന്‍ പോളി കഥാപാത്രത്തെ പൂര്‍ണമായും എനിക്ക് വിട്ടു തന്നു. പ്രേക്ഷകര്‍ നിവിനില്‍ നിന്ന് ഒരിക്കലും ഇത്തരത്തിലുള്ള ഒരു കഥാപാത്രത്തെ പ്രതീക്ഷിച്ചിരിക്കില്ല’.– ഗീതു പറയുന്നു.

 

നിഷ്ക്കളങ്കമായ മുഖമുള്ള നടന്‍ എന്ന നിലയിലാണ് നിവിനെ നായകനായി തിരഞ്ഞെടുത്തതെന്ന് നേരത്തെ ഗീതു വ്യക്തമാക്കിയിരുന്നു. സംവിധായകരെ സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ വേര്‍തിരിച്ചു പറയുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന് ഗീതു പറഞ്ഞു. ‘സ്ത്രീ സംവിധായിക എന്ന വിശേഷണത്തോട് എനിക്ക് താല്‍പര്യമില്ല. സിനിമയ്ക്ക് ലിഗംഭേദമില്ല. സ്ത്രീയെന്ന് പ്രത്യേകം എടുത്ത് പറയേണ്ട ആവശ്യമില്ല. സിനിമയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കൂടുന്നതോടെ അതിന് മാറ്റം വരുമെന്ന് ഞാന്‍ വിചാരിക്കുന്നു.’–ഗീതു വ്യക്തമാക്കി.

 

റോഷന്‍ മാത്യുവും ചിത്രത്തില്‍ നിവിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാജീവ് രവിയാണ് ഛായാഗ്രഹണം. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിനി സ്റ്റുഡിയോ, ജാര്‍ പിക്ചേഴ്സ്, പാരഗണ്‍ പിക്ചേഴ്സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും മൂത്തോന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com