ADVERTISEMENT

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തില്‍ ശക്തിമാന്‍റെ വേഷത്തില്‍ നടൻ മുകേഷ് എത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലടക്കം ഏറെ വൈറലായിരുന്നു. എന്നാൽ സിനിമയിലെ ശക്തിമാനെതിരെ പരാതിയുമായി യഥാര്‍ഥ 'ശക്തിമാന്‍' രംഗത്തെത്തിയത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അനുവാദം കൂടാതെ കഥാപാത്രത്തെ ചിത്രീകരിച്ചതിന് ശക്തിമാന്‍ പരമ്പരയുടെ സംവിധായകനും നടനുമായ മുകേഷ് ഖന്നയാണ് ധമാക്കയുടെ സംവിധായകനായ ഒമര്‍ ലുലുവിനെതിരെ രംഗത്തെത്തിയത്. ഇതിനു പിന്നാലെ ശക്തിമാനോട് ക്ഷമ പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഒമര്‍ ലുലു.

 

അങ്ങ് എനിക്കെതിരെ അയച്ച പരാതി ഫെഫ്കയിൽ നിന്നും ലഭിച്ചു. താങ്കളോട് ചോദിക്കാതെ ശക്തിമാൻ എന്ന കഥാപാത്രത്തിന്റെ കോസ്റ്റ്യൂമും ആ വേഷവും സിനിമയിൽ ഉപയോഗിച്ചത് അറിവില്ലായ്മ കൊണ്ടാണ്. ആത്മാര്‍ത്ഥമായി തന്നെ അങ്ങേയ്ക്കു നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നു’.–ഒമര്‍ ലുലു ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. 

 

സൂപ്പര്‍ ഹീറോ റഫറന്‍സുകള്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ സാധാരണയാണെന്നും അത് കൊണ്ട് തന്നെ കോപ്പിറൈറ്റിനെക്കുറിച്ച് ചിന്തിച്ചില്ലെന്നും സിനിമയുടെ തുടക്കത്തില്‍ ശക്തിമാന് ക്രഡിറ്റ് നല്‍കാന്‍ ഉദ്ദേശിച്ചിരുന്നതാണെന്നും ഒമര്‍ ലുലു വ്യക്തമാക്കി. ധമാക്കയില്‍ മുകേഷ് ശക്തിമാന്റെ വേഷം ചെയ്യുന്നില്ലെന്നും പ്രായമേറിയ മുകേഷിന്റെ കഥാപാത്രം പത്ത് സെക്കന്‍ഡ് മാത്രം തനിക്ക് അതിമാനുഷിക ശക്തിയും ഊര്‍ജവും ലഭിക്കുന്നത് സ്വപ്നം കാണുന്നതാണ് ആ രംഗമെന്നും സംവിധായകൻ വിശദമാക്കി.

 

നേരത്തെ ഇതിൻ്റെ എഴുത്തുകാര്‍ സൂപ്പര്‍മാനെ ആയിരുന്നു ഇത് പോലെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്. പിന്നീട് ഞങ്ങളുടെ ഒക്കെ ചെറുപ്പകാല തലമുറയെ പ്രചോദിപ്പിച്ച ശക്തിമാനെ ഉള്‍പ്പെടുത്താന്‍ താനാണ് നിര്‍ദ്ദേശിച്ചതെന്നും സംവിധായകൻ കുറിപ്പിലൂടെ വ്യക്തമാക്കി.  ഈ ഖേദപ്രകടനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന എല്ലാ വിവാദങ്ങളും കെട്ടടങ്ങുമെന്നാണ് പ്രതീക്ഷയെന്നും ഒമര്‍ ലുലു കുറിപ്പിൽ വ്യക്തമാക്കുന്നു.

 

ഫെഫ്ക പ്രസിഡന്‍റായ രണ്‍ജി പണിക്കര്‍ക്കാണ് മുകേഷ് ഖന്ന പരാതി നല്‍കിയിരിക്കുന്നത്. താൻ നേതൃത്വം നൽകുന്ന ഭീഷം ഇന്‍റര്‍നാഷനല്‍ നിര്‍മ്മിച്ച് താന്‍ സംവിധാനം ചെയ്ത് അഭിനയിച്ച ശക്തിമാന്‍ എന്ന കഥാപാത്രത്തെ തന്‍റെ അനുമതിയില്ലാതെ മറ്റാര്‍ക്കും സിനിമയിലോ മറ്റ് മാധ്യമങ്ങളിലോ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് മുകേഷ് ഖന്ന പരാതിയില്‍ പറഞ്ഞിരിക്കുന്നത്. തങ്ങളുടെ അനുമതിയില്ലാതെ പുതിയ സിനിമയില്‍ 'ശക്തിമാൻ' വേഷം ഉപയോഗിക്കുന്നതിനെതിരെയാണ് പരാതി ഉന്നയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com