ADVERTISEMENT

വില്ലനായി വന്ന് പേരെടുത്ത് പിന്നീട് മലയാള സിനിമയിൽ നിന്ന് തന്നെ തന്റെ ജീവിത സഖിയെ കണ്ടെത്തിയ ആളാണ് സത്താർ. സത്താറും ജയഭാരതിയും എന്ന് ചേർത്ത് പറയുന്ന പ്രേക്ഷകർ ഇപ്പോഴും മലയാളത്തിലുണ്ട്. വിവാഹമോചിതരായിട്ടും ആരെയും പഴിചാരാതെ അഭിമുഖങ്ങളിലെല്ലാം ജയഭാരതിയെപ്പറ്റി സത്താർ ബഹുമാനത്തോട് കൂടിയേ സംസാരിച്ചിട്ടുള്ളൂ.

 

അദ്ദേഹത്തെപ്പറ്റിയുള്ള ഓർമകൾ സൂക്ഷിക്കുന്നവ പ്രേക്ഷകൻ അത്തരമൊരു നിമിഷം പങ്കുവയ്ക്കുകയാണ്. ചലച്ചിത്ര നിരൂപകനും, ഫിലിം സൊസൈറ്റി പ്രവർത്തകനുമായ കെ.ജെ. സിജു, സത്താറിനെ പരിചയപ്പെടാനുണ്ടായ സാഹചര്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുന്നു.

 

‘95-98 കാലത്താണ്. ഞാൻ എറണാകുളത്ത് പേജിങ് സർവീസിൽ ജോലി ചെയ്യുന്നു. ഒരു ദിവസം എനിക്കൊരു കോൾ വരുന്നു."ഞാൻ സത്താറാണ്. സിനിമയിലൊക്കെ അഭിനയിക്കുന്ന.." ഔദ്യോഗികമായ എന്തോ ആവശ്യവുമായാണ് വിളി.

 

ജയഭാരതി സത്താറിലെ സത്താറാണോന്ന് പെട്ടെന്ന് ഞാൻ. ആളറിയാനാണ്. ഫോണിന്റെ മറുവശത്ത് ഉച്ചത്തിൽ ഒരു പൊട്ടിച്ചിരി. ഇപ്പോഴും അങ്ങനെയാണോ അറിയപ്പെടുന്നതെന്ന് സത്താർ എന്നോട്. ഞാനും ചിരിച്ചു. ആളെ മനസിലാക്കാൻ പെട്ടെന്ന് ഓർമ വന്നത് അതാണെന്ന് ഞാൻ. പിന്നീട് ഇടക്കൊക്കെ സത്താർ വിളിക്കുമായിരുന്നു. ജോലി വിട്ട ശേഷം ആ ബന്ധം മുറിഞ്ഞു. ഇപ്പൊ ഇതാ ഏറെ വർഷങ്ങൾക്കിപ്പുറം സത്താറിന്റെ മരണവാർത്തക്കു മുന്നിലിരിക്കുമ്പൊഴും അന്നത്തെ ആ പൊട്ടിച്ചിരി കാതിൽ മുഴങ്ങുന്നു.

 

സത്താറിന് ആദരാഞ്ജലി.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com