ADVERTISEMENT

തനിക്ക് വിക്കുണ്ടെന്ന് ആരുടെ മുമ്പിലും പറയാന്‍ മടിയില്ലാത്തൊരാളാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. തങ്ങളുടെ പരിമിതികള്‍ നിറഞ്ഞ ജീവിതത്തിനിടയിലും അനേകരില്‍ പ്രതീക്ഷയുടെ വെട്ടം പതിപ്പിക്കുന്നവരാണ് ജൂഡിനെപ്പോലുള്ളവർ. ഇപ്പോഴിതാ അത് ഇരട്ടിയാക്കുന്ന വിഡിയോയുമായി ജൂഡ് എത്തിയിരിക്കുന്നു.

 

ലവ് ആക്‌ഷന്‍ ഡ്രാമയിൽ നിവിൻ പോളിയോടും അജു വർഗീസിനോടും പറയുന്ന കടുകട്ടി ഡയലോഗ് ഒറ്റ ടേക്കിലെടുത്താണ് ജൂഡ് അണിയറക്കാരെ ഞെട്ടിച്ചത്. സിനിമയിൽ ജൂഡിന്റെ ഈ തീപ്പൊരി ഡയലോഗിന് കൈയ്യടികളും ലഭിച്ചിരുന്നു. വിക്കുള്ളവർക്ക് പ്രചോദനമേകുന്ന സീൻ തനിക്ക് അയച്ചുതരാൻ പറഞ്ഞപ്പോൾ ഈ സീൻ റിഹേർസൽ നടത്തുന്ന തന്റെ വിഡിയോ ആണ് നിർമാതാവായ അജു അയച്ചു തന്നതെന്ന് ജൂഡ് പറഞ്ഞു.

 

വിഡിയോ പോസ്റ്റ് ചെയ്ത ശേഷം ജൂഡ് ആന്റണിയുടെ കുറിപ്പ് ഇങ്ങനെ: ‘വിക്കൽ കാരണം ഡെസ്പ് അടിക്കുന്ന ഓരോരുത്തരും ഇത് കാണണം. ഒറ്റയടിക്ക് എനിക്കിതു പറയാൻ പറ്റിയെങ്കിൽ നിങ്ങൾക്കും പറ്റും. മുൻപിലിരിക്കുന്ന ബിയർ ബോട്ടിൽ സിനിമ ബിയർ ആണ്. അതുകൊണ്ട് രണ്ടെണ്ണം വിട്ടിട്ടു പറഞ്ഞതല്ല (അത് ഇതിലും കിടിലം ആയിരിക്കും )വിക്കുള്ളവർക്കു ഇൻസ്പിരേഷൻ ആകാൻ ആ സീൻ അയച്ചു തരാൻ പറഞ്ഞപ്പോ ഈ വിഡിയോ ആണ് പ്രൊഡ്യൂസർ അജു സാർ അയച്ചു തന്നത്. സൊ വിക്കുള്ളവർ ഭാഗ്യവാന്മാർ എന്തെന്നാൽ അവരുടെ ചിന്തകൾ വേഗത്തിലത്രേ.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com