ADVERTISEMENT

ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ സോയ ഫാക്ടര്‍ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലേക്ക് എത്തിയത്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മുംബൈയിൽ സിനിമയുടേതായി നടന്ന പ്രത്യേക പ്രദർശനം കാണാൻ ഭാര്യ അമാലിനൊപ്പം ദുൽഖർ എത്തി. സ്റ്റൈലിഷ് ലുക്കിലുള്ള ഇവരുടെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. 

Dulquer Salmaan With Wife Amal Sufiya At Special Screening Of Zoya Factor Movie

 

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായ നിഖില്‍ ഘോടയായാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിൽ എത്തുന്നത്. സോയ സോളങ്കിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സോനം കപൂറാണ്. ഫോക്‌സ് സറ്റാര്‍ സ്റ്റുഡിയോസും ആഡ്‌ലാബ് ഫിലിംസും ചേര്‍ന്നാണ് സിനിമ നിർമിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com