ADVERTISEMENT

യുവനടൻ ഷെയ്ൻ നിഗം ഒരു സ്വകാര്യചാനലിന് നൽകിയ അഭിമുഖം സമൂഹമാധ്യമങ്ങളിൽ ട്രോളിന് വിധേയമായിരുന്നു. ഷെയ്ൻ കഞ്ചാവടിച്ച് സംസാരിക്കുകയാണ് എന്നായിരുന്നു ട്രോളും ആക്ഷേപവും. ഇതിനോട് മറ്റൊരു മാധ്യമത്തിൽ ഷെയ്ൻ പ്രതികരിച്ചു. 

Shane Nigam Interview

 

'ഒരു പക്ഷം ചേര്‍ന്ന് താന്‍ ഒന്നും പറഞ്ഞിട്ടില്ല. എല്ലാവരും സന്തോഷത്തോടെ ജീവിക്കൂന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. ഇന്ന് ഈ മൊമന്റില്‍ നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്താന്‍ പറ്റാത്തത് എന്തുകൊണ്ടാണ്, അങ്ങനെ നോര്‍മലായിട്ടുള്ള കാര്യങ്ങളെ ഞാന്‍ ചോദിച്ചുള്ളൂ. പിന്നെ കുറെ പേര്‍ ചോദിച്ചു നീലച്ചടയനാണോ കഞ്ചാവാണോ എന്നൊക്കെ. അതൊന്നുമല്ല. അതൊക്കെ ഉപയോഗിക്കുന്നവര്‍ ഞാന്‍ ചോദിച്ചതൊക്കെ ചോദിക്കുന്നുണ്ടോ? അതില്‍ ഒരു 80 ശതമാനം ആളുകളും ഞാന്‍ പറഞ്ഞത് ഉള്‍കൊണ്ടിട്ടുണ്ട്'.

 

‘ഒരു എനര്‍ജിയില്‍ നിന്നാണ് നമ്മൊളൊക്കെ ഉണ്ടായത്. നീയും ഞാനും കടലും പ്രകൃതിയും എല്ലാം ഒരു എനര്‍ജിയില്‍ നിന്ന് ഉണ്ടായതാണെന്ന് ചിന്തിച്ചു നോക്കണം. ബാക്കിയൊക്കെ നമ്മള്‍ ഉണ്ടായക്കിയ വ്യത്യാസങ്ങളാണ്'. മതങ്ങളും ബ്ലാക്ക്, വൈറ്റ് എല്ലാം അങ്ങനെ ഉണ്ടായതാണെന്നു ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു. ട്രോളുകളെല്ലാം പൊളിയാണെന്നും താന്‍ അതാസ്വദിക്കുന്നുണ്ടെന്നും ഷെയ്ന്‍ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com