ADVERTISEMENT

മഞ്ജുവാരിയർക്കൊപ്പം പ്രധാനവേഷത്തിൽ അഭിനയിക്കാൻ പ്രമുഖ നടൻമാർ ചോദിച്ച തുക കേട്ട് ഞെട്ടിയ സംവിധായകൻ  ഒടുവിൽ ആ റോൾ സ്വയം ചെയ്യാൻ‌ തീരുമാനിച്ചു. സംവിധായകൻ റോഷൻ ആൻഡ്രൂസാണ് തന്റെ പുതിയ ചിത്രമായ ‘പ്രതി പൂവൻകോഴി’യിൽ പ്രതിനായക വേഷത്തിൽ അഭിനയിക്കുന്നത്. മഞ്ജുവാരിയർ നായികയായ ചിത്രത്തിൽ ആന്റപ്പൻ എന്ന കഥാപാത്രമായാണ് റോഷൻ അഭിനയിക്കുക.

 

എട്ടുദിവസത്തെ അഭിനയത്തിന് പ്രമുഖ നടന്മാർ ചോദിച്ച തുക താങ്ങാൻ വയ്യാത്തതുകൊണ്ടാണ് റോഷൻ ആൻഡ്രൂസ് തന്നെ ആ വേഷം ചെയ്യാൻ തീരുമാനിച്ചത്. സ്വന്തം സിനിമകളിൽ ഒരു ഷോട്ടിൽ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള റോഷന്റെ അഭിനയ അരങ്ങേറ്റം കൂടിയാകും ഈ സിനിമ.

 

‘ഒരാഴ്ചത്തെ ജോലിക്ക് പലരും പറഞ്ഞ പ്രതിഫലം ഈ സിനിമയ്ക്ക് ചേരുന്നതായിരുന്നില്ല. ഞാൻ എന്റെ സിനിമയിൽ കഥാപാത്രങ്ങൾക്കാണ് പ്രതിഫലം നിശ്ചയിക്കുന്നത്, താരങ്ങൾക്കല്ല. അതുകൊണ്ടാണ് ഈ വേഷം ചെയ്യാൻ തീരുമാനിച്ചത്. അഭിനയത്തോട് ഇഷ്ടമുണ്ടെങ്കിലും അഭിനയിപ്പിക്കുന്ന സംവിധായകനാകാനാണ് കൂടുതൽ ഇഷ്ടം.’ റോഷൻ ആൻഡ്രൂസ് പറഞ്ഞു. 

 

‘ആക്‌ഷൻ ഹീറോ ബിജുവിൽ ഒരു വേഷം ചെയ്യാൻ നിവിൻ ഒരുപാട് നിർബന്ധിച്ചിരുന്നു. പക്ഷേ അന്ന് അത് ചെയ്യാൻ കഴിഞ്ഞില്ല. ഈ സിനിമയുടെ തിരക്കഥാകൃത്തായ ഉണ്ണി. ആറാണ് ഈ കഥാപാത്രം ചെയ്യാൻ എന്നോട് ആവശ്യപ്പെടുന്നത്. വീട്ടിലും എല്ലാവരും പൂർണപിന്തുണ. തിരക്കഥാകൃത്ത് സഞ്ജയ്‌യും എന്നെ പ്രോത്സാഹിപ്പിച്ചു.’–റോഷൻ പറഞ്ഞു.

 

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിനു ശേഷം മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രതി പൂവന്‍കോഴി. സിനിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഉണ്ണി ആറാണ്. നിർമാണം ഗോകുലം മൂവീസ്. ചിത്രം അടുത്തവർഷം ജനുവരിയിൽ തിയറ്ററുകളിൽ എത്തിക്കാനാണ് പദ്ധതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com