ADVERTISEMENT

നടി അനു ഇമ്മാനുവലിനെ ട്രോളി തമിഴ് കോമഡി താരം സൂരി. ശിവകാർത്തികേയൻ നായകനാകുന്ന നമ്മ വീട്ടു പിള്ളൈ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് രസകരമായ നിമിഷങ്ങളുണ്ടായത്. സ്റ്റേജിൽ ക്ഷണിച്ച അനു ഇംഗ്ലിഷിലാണ് പ്രസംഗം തുടങ്ങിയത്. കുറച്ച് കഴിഞ്ഞപ്പോൾ അവതാരകൻ ഇടപ്പെട്ടു. അനുവിന്റെ ഇംഗ്ലിഷ് ചടങ്ങിനെത്തിയവർക്ക് മനസ്സിലാക്കാൻ ഒരു പരിഭാഷകൻ വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി. 

Namma Heroine Anu & her Tamil Tutor | Namma Veettu Pillai Audio Launch

 

ഇതിനായി വേദിയിലേയ്ക്ക് എത്തിയത് നടൻ സൂരി. പിന്നെ അവിടെ നടന്നത് സിനിമയെ വെല്ലുന്ന കോമഡി രംഗങ്ങളും. അനുവിന്റെ ഇംഗ്ലിഷ് പ്രസംഗം പരിഭാഷപ്പെടുത്തി സൂരി, തമിഴിൽ പറഞ്ഞ വാക്കുകളാണ് സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചത്. 

 

പാണ്ഡ്യരാജിന്റെ സംവിധാനത്തില്‍ ശിവ കാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രമാണ് നമ്മ വീട്ടു പിള്ളൈ. അനു ഇമ്മാനുവല്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷും പ്രധാനവേഷത്തില്‍ എത്തുന്നു. സമുദ്രക്കനി, ഭാരതിരാജ, നടരാജ്, സൂരി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

 

ചിത്രം നിര്‍മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സ്. മിസ്റ്റര്‍ ലോക്കല്‍ എന്ന ചിത്രത്തിന് ശേഷം ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ചിത്രമാണിത്. ഡി. ഇമ്മന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com