ADVERTISEMENT

ജീൻ പോള്‍ ലാലിന് ലോക ബാഡ്മിന്റൻ ചാംപ്യൻ പി.വി.സിന്ധുവിന്റെ സ്നേഹാന്വേഷണങ്ങൾ. തന്റെ കടുത്ത ആരാധകനാണ് ജീനെന്ന് അറിഞ്ഞ സിന്ധു വിഡിയോ സന്ദേശത്തിലൂടെയായിരുന്നു  താരത്തെ തിരക്കിയത്. ജീനിന്റെ അടുത്ത ബന്ധുവാണ് ഈ ആരാധനയുടെ കാര്യം സിന്ധുവിനെ അറിയിക്കുന്നത്. 

 

ജീൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സിന്ധുവിന്റെ വിഡിയോ പങ്കുവയ്ക്കുകയുണ്ടായി. ‘നോക്കൂ, ആരാണ് എന്നെ സ്നേഹിക്കുന്നതെന്ന്’ എന്ന അടിക്കുറിപ്പോടെയായിരുന്നു വിഡിയോ പോസ്റ്റ് ചെയ്തത്. 

 

എന്നാൽ സിന്ധുവിനേക്കാൾ നിന്നെ സ്നേഹിക്കുന്നത് ഞാനാണെന്നായിരുന്നു ആസിഫ് അലിയുടെ മറുപടി. രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

അതേസമയം ജീൻ പോളും ആസിഫ് അലിയും ഒരുമിച്ച് അഭിനയിക്കുന്ന അണ്ടർവേൾഡ് റിലീസിനൊരുങ്ങുകയാണ്. അരുൺ കുമാർ അരവിന്ദ് ആണ് സംവിധാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com