ADVERTISEMENT

ദുൽഖർ സൽമാൻ നേരെ ബോളിവുഡിലേക്ക് പോയോ എന്നു കരുതിയെങ്കില്‍ തെറ്റി. മലയാളത്തിൽ ഇതാദ്യമായി പൊലീസ് ഓഫിസറുടെ വേഷത്തിൽ ദുൽഖർ വരുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ബോബി–സഞ്ജയ് തിരക്കഥ എഴുതിയ സിനിമ മാർച്ചിൽ ചിത്രീകരണം ആരംഭിക്കും.

 

സൂപ്പർഹിറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ അണിയറ പ്രവർത്തകരിൽ പലരും പുതിയ ചിത്രത്തിലുണ്ട്. ബോളിവുഡിൽ ക്രിക്കറ്റ് പ്രമേയമായ സോയ ഫാക്ടറിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരുമാസമായി ഉത്തരേന്ത്യയിലാണ് ദുൽഖർ. സോനം കപൂർ നായികയായ ചിത്രം കഴിഞ്ഞയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com