ADVERTISEMENT

നിവിൻ പോളിയുടെ ഓണച്ചിത്രം ലവ് ആക്‌ഷൻ ഡ്രാമ 50 കോടി ക്ലബിൽ. ആഗോളതലത്തിലാണ് ചിത്രം 50 കോടി കടന്നത്. കേരളത്തിലും വിദേശത്തും മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. കേരളത്തിനു പുറത്ത് തമിഴ്നാട്ടിലും ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചു.

 

50 കോടി ക്ലബിൽ ഇടംപിടിക്കുന്ന നിവിൻ പോളിയുടെ മൂന്നാമത്തെ സിനിമയാണ് ലവ് ആക്‌ഷന്‍ ഡ്രാമ. നേരത്തെ പ്രേമം, കായംകുളം കൊച്ചുണ്ണി എന്നീ സിനിമകളാണ് ഈ നേട്ടം കൈവരിച്ചത്. നിവിൻ തന്നെയാണ് ലവ് ആക്‌ഷൻ ഡ്രാമയുടെ വിജയം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ഇതിനോടനുബന്ധിച്ച് പുതിയ ടീസറും അണിയറക്കാര്‍ പങ്കുവച്ചിരുന്നു. ഫണ്‍ടാസ്റ്റിക്‌സ് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും അജു വര്‍ഗീസും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരുന്നത്.

 

നിവിന്‍ പോളി–നയൻതാര ജോടികളായിരുന്നു സിനിമയുടെ പ്രധാനആകർഷണം. അജുവിന്റെ കോമഡിയും ചിത്രത്തിന് മുതൽക്കൂട്ടായി. ശ്രീനിവാസന്‍,രണ്‍ജി പണിക്കര്‍, ജൂഡ് ആന്റണി, ബിജു സോപാനം,ധന്യ ബാലകൃഷ്ണന്‍, സുന്ദര്‍ രാമു തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. 

ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിച്ച സിനിമയ്ക്ക് ഷാന്‍ റഹ്മാനായിരുന്നു സംഗീതമൊരുക്കിയിരുന്നത്. ലവ് ആക്‌ഷന്‍ ഡ്രാമയിലെ മിക്ക ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com