ADVERTISEMENT

കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രണയമീനുകളുടെ കടൽ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ലക്ഷദ്വീപിൽ ചിത്രീകരിച്ച രംഗങ്ങളാണ് വിഡിയോയിൽ കാണാനാകുക. മനോഹരമായ അണ്ടര്‍ വാട്ടര്‍ രംഗങ്ങള്‍ കൊണ്ട് സമൃദ്ധമാണ് പ്രണയമീനുകളുടെ കടല്‍. വളരെ സാഹസികമായാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

Pranaya Meenukalude Kadal - Moviebuff Spotlight | Dileesh, Riddhi | Kamal

 

തൊട്ടപ്പന് ശേഷം വിനായകന്‍ നായകനായെത്തുന്ന സിനിമ എന്ന പ്രത്യേകതയും പ്രണയമീനുകളുടെ കടലിനുണ്ട്. പ്രശസ്ത തിരക്കഥാകൃത്ത് ജോണ് പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രവുമാണ് പ്രണയമീനുകളുടെ കടല്‍. 

 

സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹമാനാണ്. വിഷ്ണു പണിക്കരാണ് ഛായാഗ്രഹണം. വസ്ത്രാലങ്കാരം ധന്യയും നിര്‍വഹിക്കും. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിലീഷ് പോത്തന്‍, ഗബ്രി ജോസ്, ഋദ്ധി കുമാര്‍, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ എന്നിവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com