ADVERTISEMENT

ഓണറിലീസുകൾക്കു ശേഷം കേരളത്തില്‍ വീണ്ടും സിനിമാക്കാലം. ഒക്ടോബർ നാലിന് അഞ്ച് സിനിമകളാണ് റിലീസിനെത്തുന്നത്. ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട്, ജിബു ജേക്കബ്–ബിജു മേനോൻ ടീമിന്റെ ആദ്യരാത്രി, സുരാജ്–സൗബിൻ ഒന്നിക്കുന്ന വികൃതി, കമൽ ചിത്രം പ്രണയമീനുകളുടെ കടൽ എന്നിവയാണ് മലയാളത്തിൽ റിലീസിനെത്തുന്നത്. തമിഴിൽ നിന്നും ധനുഷ്–മഞ്ജു വാരിയർ ജോടികളുടെ അസുരനും റിലീസിനുണ്ട്. ഹൃതിക് റോഷന്റെ വാർ, ഹോളിവുഡ് ചിത്രം ജോക്കർ എന്നീ സിനിമകൾ ഒക്ടോബർ രണ്ടിന് റിലീസിന് എത്തിയിരുന്നു.

 

ജല്ലിക്കട്ട്

Jallikattu Official Trailer | Lijo Jose Pellissery | Chemban Vinod | Antony Varghese

 

ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ടിനായി മലയാളികൾ കാത്തിരിക്കുകയാണ്. രാജ്യാന്തര മേളകളിൽ ഗംഭീര അഭിപ്രായം നേടിയ ചിത്രം ഈ മാ യൗവിന് ശേഷം ലിജോ സംവിധാനം ചെയ്യുന്ന ചിത്രമാണ്. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആന്റണി വർഗീസ് ആണ് നായകൻ. എസ്. ഹരീഷിന്റെ ജല്ലിക്കട്ട് എന്ന കഥയാണ് അതേ പേരിൽ ലിജോ സിനിമയാക്കുന്നത്. ഗ്രാമത്തില്‍ കയറ് പൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ്, ശാന്തി ബാലചന്ദ്രന്‍, സാബുമോൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. സംഗീതം - പ്രശാന്ത് പിള്ള.

Aadya Rathri | Official Trailer | Jibu Jacob | Biju Menon | Central Pictures

 

ആദ്യരാത്രി

Vikrithi |Official Trailer |Suraj Venjarammoodu |Soubin Shahir |Emcy Joseph |Cut 2 Create Pictures

 

വെള്ളിമൂങ്ങക്ക് ശേഷം ബിജു മേനോനെ നായകനാത്തി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയാണ് ആദ്യരാത്രി. വെള്ളി മൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയാണ് ആദ്യരാത്രി. ഉദാഹരണം സുജാത, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ അനശ്വര രാജനാണ് നായിക. അജു വര്‍ഗീസും പ്രധാന കഥാപാങ്ങളിലൊന്നാകുന്നു.

Pranaya Meenukalude Kadal - Moviebuff Spotlight | Dileesh, Riddhi | Kamal

 

വികൃതി

 

വികൃതിയില്‍ സൗബിനൊപ്പം സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരഭി ലക്ഷ്മി, സുധി കോപ്പ, ഇര്‍ഷാദ്, ബാലു വര്‍ഗീസ്, ബാബുരാജ്,, ബാബുരാജ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന തുടങ്ങിയവരെല്ലാം അഭിനയിച്ചിരിക്കുന്നു. യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം എംസി ജോസഫ് സംവിധാനം ചെയ്യുന്നു.

 

പ്രണയമീനുകളുടെ കടല്‍

 

ആമിക്ക് ശേഷം കമൽ സംവിധാനം ചെയ്യുന്ന പ്രണയമീനുകളുടെ കടലുകളിൽ വിനായകനും ദിലീഷ് പോത്തനുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ലക്ഷദ്വീപ് ആണ് പശ്ചാത്തലം. ജോണ്‍പോളും കമലും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. റഫീക് അഹമ്മദിന്റേയും ബി കെ ഹരിനാരായണന്റേയും വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

 

അസുരൻ

 

വടചെന്നൈ എന്ന ചിത്രത്തിനു ശേഷം വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ചിത്രമാണ് അസുരന്‍. മഞ്ജു വാരിയരുടെ ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും ഉണ്ട്. മിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണ് ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com