ADVERTISEMENT

പുതിയ നിര്‍മാണ കമ്പനിയുടെ ലോഗോ പുറത്തിറക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. വേഫേറര്‍ ഫിലിംസ് എന്ന നിര്‍മാണ കമ്പനിയുടെ ലോഗോയാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. അച്ഛന്റെ കൈ പിടിച്ച് നടക്കുന്ന കുട്ടിയാണു വേഫേററിന്റെ ലോഗോയിലെ പ്രധാന ആകര്‍ഷണം. ലോഗോയിലെ അച്ഛനും കുട്ടിയും മമ്മൂട്ടിയും ദുല്‍ഖറും ആണോ എന്ന തരത്തില്‍ ഫെയ്‌സ്‌ബുക്ക് പോസ്റ്റിനു താഴെ കമന്റുകൾ വന്നതോടെ അഭ്യൂഹങ്ങളും പരന്നു.

 

ലോഗോയില്‍ ഏറെ പ്രധാനപ്പെട്ട ഒരാള്‍ക്ക് കടപ്പാടുണ്ട് എന്ന് ദുല്‍ഖര്‍ ഫെയ്‌സ്‌ബുക്കിൽ കുറിക്കുകയും ചെയ്തിരുന്നു. ഇതോടെ ലോഗോയിലുള്ളതു മമ്മൂട്ടിയും ദുല്‍ഖറും ആണെന്ന് ആരാധകരും ഉറപ്പിച്ചു. അപ്പോഴാണു ലോഗോയിലുള്ള കുട്ടി ആരെന്നു വ്യക്തമാക്കി ദുല്‍ഖര്‍  രംഗത്തെത്തിയത്. യഥാര്‍ഥത്തില്‍ ലോഗോയിലുള്ളതു ദുല്‍ഖറും മകള്‍ മറിയവുമാണ്. ഇന്‍സ്റ്റഗ്രാമില്‍ ലോഗോ പങ്കുവച്ചപ്പോള്ട്ട്ൾ മേരി ഇന്‍ ദ് ലോഗോ എന്നൊരു ഹാഷ് ടാ‌ഗ് ദുല്‍ഖര്‍ ചേര്‍ത്തിട്ടുണ്ട്. 

 

മൂന്നു സിനിമകളാണു ദുൽഖറിന്റെ നിർമാണ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രം, ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ തന്നെ നായകനാവുന്ന കുറുപ്പ്, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണു വേഫെറര്‍ ഫിലിംസ് പ്രഖ്യാപിച്ച പ്രൊജക്ടുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com