ADVERTISEMENT

സമൂഹമാധ്യമങ്ങളില്‍ വേട്ടയാടപ്പെട്ട അങ്കമാലിക്കാരന്‍ എല്‍ദോയുടെ കഥ സിനിമയായപ്പോള്‍ നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ച് പ്രേക്ഷകര്‍. കൊച്ചി മെട്രോയില്‍ മദ്യപിച്ചുകിടന്നുവെന്ന പേരില്‍ രണ്ടുവര്‍ഷംമുന്‍പ് പ്രചരിച്ച എല്‍ദോയുടെ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത് മനോരമ ന്യൂസാണ്. വിക‍ൃതി എന്ന പേരിലിറങ്ങിയ സിനിമ ഏറെ വൈകാരികതയോടെയാണ് എല്‍ദോയും കുടുംബവും കണ്ടുതീര്‍ത്തത്.

ആ അനുഭവം സിനിമയില്‍; എല്‍ദോ പങ്കുവച്ചതൊക്കെയും വേദന: കൈയ്യടി നേടി 'വിക‍ൃതി

 

Eldo is not the metro snake, truth is this | Manorama News

ജീവിതഗന്ധിയായ ഒരു സിനിമ കണ്ടുതീര്‍ക്കുകയായിരുന്നു കേള്‍വിയും സംസാരശേഷിയുമില്ലാത്ത എല്‍ദോ. എല്‍ദോയെ ഒാര്‍ക്കുന്നില്ലെ ?. രണ്ടുവര്‍ഷം മുന്‍പ് നിങ്ങളില്‍ത്തന്നെയുള്ള പലരും അറിഞ്ഞും അറിയാതെയും പങ്കുവച്ച എല്‍ദോയുടെ ആ ചിത്രം ഒാര്‍ക്കുന്നില്ലെ ?. കൊച്ചി മെട്രോയിലെ പാമ്പെന്ന പേരില്‍ പ്രചരിച്ച ആ ചിത്രത്തിന് പിന്നിലെ സത്യം വിളിച്ചുപറഞ്ഞത് മനോരമ ന്യൂസാണ്.

 

ആ അനുഭവം സിനിമയില്‍ കണ്ടുതീര്‍ത്ത എല്‍ദോ പങ്കുവച്ചതൊക്കെയും വേദനയാണ്. എല്‍ദോയുടെ ആ വേദന സിനിമയിലെടുത്തത് നവാഗത സംവിധായകന്‍ എം.സി.ജോസഫാണ്. സൗബിന്‍ സാഹിര്‍ നായകനായ ചിത്രത്തില്‍ മഴവില്‍ മനോരമയിലെ നായിക നായകനില്‍ വിജയിയായ  വിന്‍സിയാണ് നായിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com