ADVERTISEMENT

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് തിയറ്ററുകളിൽ ഓട്ടം തുടരുമ്പോൾ ക്യാമറാമാൻ ഗിരീഷ് ഗംഗാധരന്റെ ഓട്ടമാണ് സമൂഹമാധ്യമങ്ങളിൽ തരംഗം. പോത്തിനെ വേട്ടയാടുന്ന മനുഷ്യർക്കൊപ്പം വേഗത്തിലോടുന്ന ക്യാമറയെയാണ് ചിത്രത്തിൽ കാണാനാകുക. അത് ശരിവയ്ക്കുന്ന വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 

Jallikkattu Documentary Uncut Sneak Peek | Lijo Jose Pellissery | Chemban Vinod | Antony Varghese

 

വലുപ്പമുള്ള ക്യാമറയും തൂക്കി ആൾക്കൂട്ടത്തിനൊപ്പം ഓടുന്ന ഗിരീഷിനെ വിഡിയോയിൽ കാണാം. റോഡിലൂടെ സഞ്ചരിച്ച് ചെറിയ ഇടവഴിയും കുറ്റിക്കാടും താണ്ടി ക്യാമറയും പിടിച്ചു കൊണ്ടുള്ള ആ ഓട്ടം വീടിന്റെ മുറ്റത്ത് എത്തുമ്പോഴാണ് നിൽക്കുന്നത്. ഇതോടെ ക്യാമറ മറ്റൊരാളെ ഏൽപിച്ച് അടുത്തുള്ള പള്ളിയുടെ വരാന്തയിൽ വിശ്രമിക്കുന്ന ഗിരീഷിനെയും കാണാം. 

 

അഭിനേതാക്കൾ മുതൽ സംവിധാനവും ക്യാമറയും സംഗീത സംവിധാനവും എഡിറ്റും ആർട്ടും മേക്കപ്പും സൗണ്ട് ഡിസൈനും വരെ ഗംഭീരമാകുന്ന സിനിമാ അനുഭവം എന്നാണ് സിനിമാപ്രേമികൾ ഒന്നടങ്കം പറയുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com