ADVERTISEMENT

ടിക്ടോക്ക് താരങ്ങളെ അണിനിരത്തി പ്രജിൻ പ്രതാപ് സംവിധാനം ചെയ്യുന്ന തല്ലുമ്പിടി എന്ന സിനിമയുടെ ടീസർ എത്തി. ഫുക്രു ഉൾപ്പടെ ടിക്ടോക്കിലൂടെ പ്രശസ്തരായ പതിനഞ്ചോളം താരങ്ങളാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.

Thallum Pidi | Malayalam Movie Official 4K Teaser | Fukru | Prajin Prathap

 

പി സിനിമാസിന്റെ ബാനറിൽ സജിത അജിത്, സോണിയ മാനുവൽ, ദിവ്യ വൃദി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം സിനിമാ കോറിയോഗ്രാഫിയിലൂടെ ശ്രദ്ധേയനായ പ്രജിന്റെ ആദ്യ സംവിധാന സംരംഭമാണ്. 

 

മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് സോഷ്യൽ മീഡിയാ താരങ്ങൾ ബിഗ് സ്‌ക്രീനിൽ എത്തുന്നതെന്ന് പ്രജിൻ പ്രതാപ് പറഞ്ഞു. ടിക്ക് ടോക്കിലെ താരങ്ങളായ ഫുക്രു, റാഫി, പ്രബിൻ, സന്ധ്യ തുടങ്ങി പതിനഞ്ചിലധികം താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ഷിനൂബ് ആണ് ഛായാഗ്രഹണം. സംഗീതം സുമേഷ് പരമേശ്വരൻ. ഗാനരചന അജീഷ് ദാസൻ, സന്തോഷ് വർമ്മ എന്നിവർ നിർവഹിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com