ADVERTISEMENT

ഒക്ടോബര്‍ മൂന്നിനാണ് വിനീതിനും ദിവ്യയ്ക്കും  പെണ്‍കുഞ്ഞ് ജനിക്കുന്നത്. സമൂഹമാധ്യമത്തിലൂടെയാണ്, മകന്‍ വിഹാന് കൂട്ടായി ഒരു അനിയത്തി കൂടി എത്തിയ കാര്യം താരം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ മകളുടെ ആദ്യ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് താരം. 

 

വിനീതിന്റെ ചുമലില്‍ കേറി ഇരിക്കുന്ന മകന്‍ വിഹാനും ചിത്രത്തിലുണ്ടെന്നുള്ളതാണ് രസകരമായ കാര്യം. ഭാര്യ ദിവ്യയാണ് ഫോട്ടോഗ്രാഫർ. 

 

നാല് മാസങ്ങള്‍ക്ക് മുന്‍പാണ് വിനീതിന്റെ സഹോദരനും നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസനും ഒരു മകള്‍ പിറന്നത്. രണ്ട് താരപുത്രിമാരുടെ വരവിലുള്ള സന്തോഷത്തിലാണ് താരകുടുംബം.

 

2012 ലായിരുന്നു വിനീതും ദിവ്യയും വിവാഹിതരാവുന്നത്. 2017ൽ വിഹാൻ പിറന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com