ADVERTISEMENT

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ഷൈലോക്ക്, പരുന്ത് സിനിമയേക്കാൾ മികച്ച വിജയം കൈവരിച്ചില്ലെങ്കില്‍ ഈ പണിതന്നെ നിര്‍ത്തുമെന്ന് നിർമാതാവ്. ഷൈലോക്ക് സിനിമയെക്കുറിച്ച് നിർമാതാവായ ജോബി ജോർജ് പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായി കഴിഞ്ഞു.

 

ഷൈലോക്ക് സിനിമയുമായി ബന്ധപ്പെട്ട ആരാധകന്റെ കുറിപ്പിനു മറുപടി നൽകുകയായിരുന്നു ജോബി. ഷൈലോക്ക് വലിയ വിജയമാകുമെന്ന് ആരാധകൻ എഴുതിയിരുന്നു. ചിത്രത്തില്‍ പലിശക്കാരനായാണ് മമ്മൂട്ടി എത്തുന്നത്. എന്നാൽ പരുന്ത് എന്നൊരു സിനിമയിൽ മമ്മൂട്ടി പലിശക്കാരനായാണ് എത്തിയതെന്നും ആ ചിത്രം ബോക്സ്ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ലെന്നും ഓർമിപ്പിച്ച് മറ്റൊരു പ്രേക്ഷകൻ കമന്റ് ചെയ്തു. 

 

shylock-2

ഷൈലോക്ക് എന്ന ഈ പലിശക്കാരന്‍ പരുന്തിനും മുകളില്‍ പറക്കുമെന്നും ഇല്ലെങ്കില്‍ താന്‍ ഈ പണി നിര്‍ത്തുമെന്നുമാണ് ഈ കമന്റിനു മറുപടിയായി ജോബി കുറിച്ചത്. നിർമാതാവിന്റെ ആത്മവിശ്വാസം ചിത്രത്തിന്റെ വലിയ വിജയമാണ് സൂചിപ്പിക്കുന്നതെന്ന് ആരാധകരും അഭിപ്രായപ്പെട്ടു. മമ്മൂട്ടി ആരാധകര്‍ ഏറെ ആവേശത്തോടെ ആണ് ആ വാക്കുകളെ സ്വീകരിച്ചിരിച്ചത്. മമ്മൂട്ടിയെ നായകനാക്കി കസബ, അബ്രഹാമിന്റെ സന്തതികള്‍ എന്നീ ചിത്രങ്ങൾ നിര്‍മിച്ചിട്ടുള്ള ആളാണ് ജോബി ജോര്‍ജ്.

 

രാജാധി രാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി- അജയ് വാസുദേവ് ടീം ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. നവാഗതരായ ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

 

തമിഴ് നടന്‍ രാജ് കിരണ്‍, പ്രശസ്ത നടി മീന, ബിബിന്‍ ജോർജ് ഉള്‍പ്പെടെ വലിയ താരനിര ആണ് ചിത്രത്തിൽ അണിനിരക്കുന്നത്. വളരെ പിശുക്കനായ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുക. കലാഭവൻ ഷാജോൺ ആകും ചിത്രത്തിൽ വില്ലന്‍ വേഷത്തിലെത്തുക. അനൽ അരസ്, സ്റ്റണ്ട് സിൽവ എന്നിവരാണ് ആക്‌ഷൻ ൈകകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം രണദിവ്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com