ADVERTISEMENT

22 വർഷം മുമ്പ് തന്റെ മുഖചിത്രം അച്ചടിച്ചു വന്ന ‘വനിത’ മാസിക പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി പൂർണിമ ഇന്ദ്രജിത്ത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഓർമ തുളുമ്പുന്ന കുറിപ്പിനൊപ്പം താരം വനിതയുടെ 1997, 1–14 ലക്കത്തിന്റെ കവർചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 18വയസ്സുകാരിയായ ആദ്യ വർഷ കോളജ് വിദ്യാർത്ഥിനി ആയിരുന്നു പൂർണിമ അന്ന്. രാജൻ പോൾ ആണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്.

 

"അന്നെനിക്ക് 18 വയസ്സ്. കോളജിൽ ആദ്യ വർഷം. 22 വർഷം കഴിഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയയ്ക്കും സ്മാർട്ട് ഫോണിനും മുൻപുള്ള പൂർണിമ മോഹൻ. കനത്തിൽ വരച്ച കൺപീലികൾ അനക്കി ക്യാമറക്കു മുൻപിൽ ഇമ ചിമ്മാൻ ശ്രമിച്ച എന്നെക്കുറിച്ചുള്ള ഓർമകൾ ഇപ്പോഴുമുണ്ട്," പൂർണ്ണിമ കുറിക്കുന്നു.

 

‘സിനിമയിലേയ്ക്കുള്ള എന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു അത്. സ്വപ്നങ്ങള്‍ യാഥാർഥ്യമാകുന്ന സമയം. ഇന്ന് ഞാൻ ഇവിടെ വരെ എത്തിയതും സ്വപ്നം കണ്ടുതന്നെയാണ്.  വലിയ സ്വപ്നങ്ങൾ കാണൂ. പിന്നെ, ഒരുകാര്യം ചിത്രത്തിലെ ആ നഖം യഥാർഥത്തിൽ എന്റേത് തന്നെയാണ്.’–പൂർണിമ പറഞ്ഞു.

 

ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടു നിന്ന പൂർണിമ, വൈറസ് എന്ന ചിത്രത്തിലെ ശക്തമായ കഥാപാത്രത്തിലൂടെ മടങ്ങി വന്നിരിക്കുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com