ADVERTISEMENT

തമിഴ് സൂപ്പർ സ്റ്റാർ വിജയ്‌യെ നായകനാക്കി അറ്റ്ലീ ഒരുക്കുന്ന ബിഗിൽ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. തട്ടുപൊളിപ്പൻ തമിഴ് സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളും ഒന്നിക്കുന്ന ചിത്രം ദീപാവലിക്കാണ് റിലീസിനെത്തുന്നത്. വിജയ് ഡബിൾ റോളിൽ അഭിനയിക്കുന്ന സിനിമയിലെ നായിക നയൻതായരയാണ്. 

 

കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ ഒരു തമിഴ് ചിത്രത്തിനും ലഭിക്കാത്ത തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത്. സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമായ 'ബിഗില്‍' പ്രഖ്യാപനസമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ഒന്നാണ്. 'തെരി'ക്കും 'മെര്‍സലി'നും ശേഷം അറ്റ്‌ലിയും വിജയ്‌യും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പതിവ് രക്ഷക വേഷങ്ങള്‍ക്കപ്പുറം കാമ്പുള്ള കഥാപാത്രങ്ങള്‍ വിജയ്ക്ക് നല്‍കുന്ന അറ്റ്ലി ഇക്കുറി വനിതാ ഫുട്ബോള്‍ ടീമിന്റെ കോച്ചായാണ് വിജയ്‌യെ അവതരിപ്പിക്കുന്നത്.

 

സംഗീതം ഒരുക്കുന്നത് എ.ആര്‍ റഹ്മാനാണ്. വിജയുടെ രണ്ട് ഗെറ്റപ്പുകളാണ് ചിത്രത്തിലുള്ളത്. കതിര്‍, ജാക്കി ഷ്രോഫ്, വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com