അക്കാരണത്താൽ മകളുടെ വിവാഹത്തിന് പോയില്ല: സായ്കുമാർ

saikumar-daughter
SHARE

വ്യക്തിജീവിതത്തെക്കുറിച്ചും, സിനിമയെക്കുറിച്ചും വേദന നിറഞ്ഞ ഭൂതകാലത്തെക്കുറിച്ചും തുറന്നുപറഞ്ഞ് സായ്കുമാർ. വനിതക്കു നൽകിയ അഭിമുഖത്തിലാണ് സായ്കുമാർ മനസു തുറന്നത്. 

''അക്ഷരാർഥത്തിൽ ‘സീറോ’യിൽ നിന്നാണ് വീണ്ടും തുടങ്ങിയത്. അത്രയും കാലം അധ്വാനിച്ചത് അവർക്കും മോള്‍ക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്‍റെ കടമയാണ്. സന്തോഷത്തോടെയാണ് എനിക്കുള്ളതെല്ലാം അവർക്ക് നൽകിയത്. പിന്നീടു മോളും എന്നെ കുറ്റപ്പെടുത്തി സംസാരിച്ചു എന്നു േകട്ടപ്പോള്‍ വലിയ വിഷമമായി. ഞാൻ തിരുത്താനും പോയില്ല. അവളുടെ വിവാഹാലോചനയും നിശ്ചയവും ഒന്നും അറിയിച്ചില്ല. ഞാനില്ലാത്ത ഒരു ദിവസം വിവാഹം ക്ഷണിക്കാൻ മോൾ ഫ്ലാറ്റിൽ വന്നു എന്ന് പറഞ്ഞറിഞ്ഞു. പിന്നീട് വാട്സ്‌ ആപ്പില്‍ ഒരു മെസേജും വന്നു. മകളുടെ വിവാഹം അച്ഛനെ അങ്ങനെയാണല്ലോ അറിയിക്കേണ്ടത്. അതിഥികൾക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതല്ലല്ലോ, മകളുടെ വിവാഹം. അതുകൊണ്ട് പോയില്ല'', സായ്കുമാർ പറഞ്ഞു.

താരങ്ങൾ സായികുമാറിന്റെ മകളുടെ വിവാഹത്തിന് എത്തിയപ്പോൾ

സായ്കുമാറിനൊപ്പമാണ് ബിന്ദു പണിക്കരും മകൾ അരുന്ധതിയും. ബിന്ദു പണിക്കറുടെ ആദ്യവിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛൻ 2003ലാണ് മരിക്കുന്നത്. 2017ൽ സായ്കുമാറും ബിന്ദു പണിക്കറും വിവാഹിതരായി.

നാടകനടിയും ഗായികയുമായിരുന്ന കൊല്ലം സ്വദേശിനി പ്രസന്നകുമാരിയെയാണ് സായികുമാർ ആദ്യം വിവാഹം കഴിച്ചത്. 1986 ലായിരുന്നു വിവാഹം.  പഴയകാല നാടക നടിയായ സരസ്വതിയമ്മയുടെ മകളാണ് പ്രസന്ന കുമാരി. പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിക്കുന്ന കാലത്താണ് പ്രസന്നകുമാരിയുമായി സായ്കുമാര്‍ അടുക്കുന്നത്. ആ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു.  വൈഷ്ണവിയാണ് മകൾ.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ