ADVERTISEMENT

ജോജു ജോർജിന്റെ അസാധാരണ അഭിനയമികവിലൂടെ അപ്രതീക്ഷിത വിജയം നേടിയ സിനിമയാണ് എം.പത്മകുമാർ സംവിധാനം ചെയ്ത ജോസഫ്. നിരൂപകശ്രദ്ധയും പ്രേക്ഷക പ്രശംസയും നേടിയ ചിത്രം ജോജുവിനെ ദേശീയ–സംസ്ഥാന പുരസ്കാരങ്ങൾക്ക് അർഹനാക്കി. രാജ്യാന്തരതലത്തിലും ശ്രദ്ധ നേടിയ ചിത്രത്തെ പ്രശംസിച്ച് ഒരു ജാപ്പനീസുകാരൻ പങ്കുവച്ച കുറിപ്പ് സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാവുകയാണ്. 

 

ഹിറ്റാച്ചി ഇന്ത്യയുടെ ഡിജിറ്റൽ സൊല്യൂഷൻസ് ആന്റ് സർവീസസ് ജനറൽ മാനേജർ മസയോഷി തമുറയാണ് ജോസഫ് എന്ന ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇന്ത്യയെ പഠിക്കാൻ ശ്രമിക്കുന്ന ഒരു ജപ്പാൻകാരനാണെന്നു പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു തമുറയുടെ പോസ്റ്റ്. കേരളത്തിലെ ഈ സിനിമ ഞെട്ടിച്ചെന്ന് തമുറ പറയുന്നു.  

 

തമുറയുടെ കുറിപ്പു വായിക്കാം: ഇന്ത്യയെ പഠിക്കാൻ ശ്രമിക്കുന്ന ജപ്പാൻകാരനാണ് ഞാൻ. കേരളത്തിലെ ഈ സിനിമ ഞെട്ടിച്ചു. ഗുരുതരമായ ഒരു കുറ്റം കണ്ടെത്തുന്ന റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ. അസാമാന്യമായ ആത്മപരിത്യാഗത്തിലൂടെയാണ് ജോസഫ് അതു ചെയ്യുന്നത്. ബോളിവുഡ് മസാല ചിത്രത്തെക്കാൾ വ്യത്യസ്തം! പല ജപ്പാൻകാരും കരുതുന്നത് ഇന്ത്യൻ സിനിമ എന്നു പറഞ്ഞാൽ അതിൽ കുറെ നൃത്തം ഉണ്ടാകുമെന്നാണ്. വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ എന്ന് അവർക്കറിയാം. പക്ഷെ, ആ വൈവിധ്യം എത്രത്തോളമുണ്ടെന്ന് അറിയില്ല. കാരണം ഏകതാനമായ ഒരു സമൂഹത്തിലാണ് അവർ ജീവിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരത ജപ്പാൻകാർ കൂടുതൽ മനസിലാക്കണമെന്നാണ് എന്റെ ആഗ്രഹം. എങ്കിലെ, ഇന്ത്യയുമായി മികച്ച രീതിയിലുള്ള സഹകരണം സാധ്യമാകൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com