ADVERTISEMENT

അമിതാഭ് ബച്ചൻ തന്‍റെ വീടായ ജൽസയിൽ സംഘടിപ്പിച്ച ദീപാവലി പാർട്ടിയിൽ താരമായി മലയാളത്തിന്‍റെ സ്വന്തം ദുൽഖറും അമാലും. ഷാരൂഖ് ഖാൻ, കജോള്‍, അക്ഷയ് കുമാര്‍, ഷാഹിദ് കപൂര്‍, കരീന കപൂർ, അനുഷ്ക, സാറാ അലി ഖാൻ, കത്രീന കൈഫ്, ടൈഗര്‍ ഷ്രോഫ്, ശക്തി കപൂര്‍, രാജ് കുമാര്‍ റാവു, ബിപാഷ ബസു തുടങ്ങി നിരവധി താരങ്ങള്‍ കുടുംബസമേതം പങ്കെടുത്ത ചടങ്ങിൽ മലയാളത്തിൽ നിന്ന് സാന്നിധ്യമായുണ്ടായിരുന്നത് ദുൽഖര്‍ സൽമാനും ഭാര്യ അമാൽ സൂഫിയയുമായിരുന്നു.

Khiladi Kumar With Family At Amitabh Bachchan's Diwali Party | Biggest Diwali Party 2019

 

Amitabh Bachchan GRAND Diwali Party Varun Dhawan, Akshay Kumar, Sara Ali Khan, Tiger Shroff

മുംബൈയിൽ ജൂഹൂ ബീച്ചിനരികിലെ തന്‍റെ വീടായ ജൽസയിൽ വച്ചായിരുന്നു അമിതാഭ് ബച്ചൻ പാർട്ടി സംഘടിപ്പിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബച്ചൻ ദീപാവലി പാര്‍ട്ടി സംഘടിപ്പിച്ചതെന്ന പ്രത്യേകതയും ഇക്കുറി ഉണ്ടായിരുന്നു.

 

അടുത്തിടെ ദുല്‍ഖര്‍ നായകനായി അഭിനയിച്ച സോയ ഫാക്ടർ എന്ന ബോളിവുഡ് ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരുന്നു. സ്‌പോര്‍ട് ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ സോനം കപൂറായിരുന്നു നായിക. അനില്‍ കപൂറിന്റെ മകളായ സോനം പിതാവിനോടൊപ്പം ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ വന്നിരുന്നു. സോനത്തിനൊപ്പം ഭര്‍ത്താവും അമ്മയും തുടങ്ങി കപൂര്‍ ഫാമിലിയിലെ മറ്റ് അംഗങ്ങളും ചടങ്ങിനെത്തിയിരുന്നു.

 

അമിതാഭ് ബച്ചനും ഷാരൂഖ് ഖാനുമൊപ്പം നില്‍ക്കുന്ന ചിത്രവും ഇന്‍സ്റ്റാഗ്രാമിലൂടെ ദുല്‍ഖര്‍ പങ്കുവച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com