ADVERTISEMENT

ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും ആദ്യത്തെ കൺമണിയായ പ്രാർത്ഥനയ്ക്ക് ഇന്ന് പിറന്നാൾ. തങ്ങളുടെ പ്രിയപ്പെട്ട പാത്തുവിന് ആശംസകളുമായി അമ്മയും അച്ഛനും ചെറിയച്ഛൻ പൃഥ്വിരാജും എത്തി. പ്രാർത്ഥന തന്റെ ഉദരത്തിൽ വളരുന്ന കാലത്തെ ഒരു ചിത്രമാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്. കൂടാതെ മകൾക്കായി സർപ്രൈസ് പിറന്നാൾ ആഘോഷവും അമ്മ ഒരുക്കിയിരുന്നു. 

മകള്‍ക്ക് പൂര്‍ണിമയുടെ പിറന്നാള്‍ സര്‍പ്രൈസ്

 

മകളുടെ പിറന്നാളിന് പഴയ ഫോട്ടോസ് പങ്കുവച്ച് പൂര്‍ണിമ

പ്രാർത്ഥന ചെറിയ കുട്ടിയായിരിക്കുമ്പോൾ അവളെ ചേർത്തു പിടിച്ച് കിടക്കുന്ന ഒരു ചിത്രമാണ് പൃഥ്വി പങ്കുവച്ചത്.  നടിയും സംവിധായികയും പൂർണിമയുടെ അടുത്ത സുഹൃത്തുമായ ഗീതു മോഹൻദാസും പ്രാർത്ഥനയ്ക്ക് ജന്മദിനാശംസകൾ നേർന്നു. മോഹൻലാൽ എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായി മാറിയ പ്രാര്‍ത്ഥനയുടെ ഗാനം ഹിറ്റായിരുന്നു. ഡബ്സ്മാഷ് വിഡിയോകളിലൂടെയും പ്രാര്‍ത്ഥന ആരാധകരുടെ പ്രിയ താരമായി മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com