ADVERTISEMENT

നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തിൽ നിന്ന് ഒരാൾകൂടി ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുകയാണ്. മൂന്നാമത്തെ മകളായ ഇഷാനി കൃഷ്ണയാണ് സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ വണ്ണിലൂടെ അഭിനയരംഗത്തേക്ക് എത്തുന്നത്. വലിയൊരു സർപ്രൈസ് കൂടി ഇഷാനിയുടെ ഈ അരങ്ങേറ്റ ചിത്രത്തിൽ ഒളിഞ്ഞിരിപ്പുണ്ട്. അതെന്താണെന്നും സിനിമാവിശേഷങ്ങളും ഇഷാനി മനോരമ ഓൺലൈൻ വായനക്കാർക്കായി പങ്കുവയ്ക്കുന്നു... ഒപ്പം കൂടുന്നു അച്ഛൻ കൃഷ്ണകുമാറും.

 

അപ്രതീക്ഷിതമായി കിട്ടിയ ചിത്രം

ishani-krishna-one

 

വൺ എന്ന ചിത്രത്തിനു മുൻപ് ഒരു ഓഫർ വന്നിരുന്നു. പക്ഷേ കോളജിൽ അറ്റൻഡൻസ് പ്രശ്നമുള്ളതിനാൽ അത് ചെയ്യാൻ സാധിച്ചില്ല. വണ്ണിലേക്കുള്ള ഓഫർ വന്നപ്പോഴും ആദ്യം ഇതു എനിക്കു ചെയ്യാൻ പറ്റുമോ, കോളജിലെ ക്ലാസും ഡേറ്റുമെല്ലാം ശരിയാകുമോ എന്നൊക്കെയുള്ള സംശയം ഉണ്ടായിരുന്നു. ഒരു സിറ്റുവേഷൻ  അഭിനയിച്ച് ഷൂട്ട് ചെയ്ത് ഡയറക്ടർക്ക് അയച്ചു കൊടുത്തു. അവർക്ക് അതിഷ്ടപ്പെട്ടു. തുടർന്നാണ് ഞാൻ ഈ ചിത്രത്തിന്റെ ഭാഗമായത്. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. കൊച്ചിയിൽ രണ്ടു ദിവസത്തെ ഷൂട്ടും കഴിഞ്ഞു.  

ishaani1

 

മമ്മൂട്ടി സാറിനൊപ്പം ആദ്യചിത്രം, ഒപ്പമുണ്ട് സസ്പെൻസും

ishani-krishna-one1

 

മമ്മൂട്ടി സാറിന്റെ കൂടെ ആദ്യസിനിമ ചെയ്യാൻ പറ്റിയതിൽ സന്തോഷമുണ്ട്. അങ്ങനെയൊരു കാര്യം ചിന്തിച്ചിരുന്നേയില്ല. സിനിമ ചെയ്യുകയാണെങ്കിൽതന്നെ തുടക്കം ഏതെങ്കിലും യങ്സ്റ്റേഴ്സിന്റെ കൂടെ ആയിരിക്കും എന്നാണ് കരുതിയിരുന്നത്. സിനിമയിൽ നല്ലൊരു തുടക്കം കിട്ടി. മമ്മൂക്കയുടെ പെയർ ആയിട്ടല്ല ഇതിൽ അഭിനയിച്ചിരിക്കുന്നത്. പിന്നെ വേറൊരു സസ്പെൻസുമുണ്ട് ഈ സിനിമയിൽ, അതിലുപരി എന്റെ ഒരു ഭാഗ്യവും. അച്ഛനും ഇതിൽ അഭിനയിക്കുന്നുണ്ട്. ആദ്യ സിനിമതന്നെ  അച്ഛനൊപ്പം ചെയ്യാൻ പറ്റിയത് ഭാഗ്യമായി കരുതുന്നു.

ishaani-1

 

വണ്ണിലേക്കുള്ള ആകർഷണം

 

ബോബി – സഞ്ജയ് യുടെ തിരക്കഥയിലുള്ള ഒരു മമ്മൂട്ടി ചിത്രം, നല്ലൊരു ക്രൂ ഇതൊക്കെയാണ് ഈ സിനിമ ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന ആഗ്രഹം ഉണ്ടാക്കിയ ഘടകങ്ങൾ. എനിക്ക് സെലക്‌ഷൻ കിട്ടുമെന്നുള്ള പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. വിഡിയോ അയച്ചു കൊടുത്തത് അവർക്കിഷ്ടപ്പെട്ടു. അടുത്ത ദിവസം വിളിച്ചു. പോയി എല്ലാം ഓകെ ആയി. എന്തായാലും ഈ ചിത്രത്തിന് ഒരിക്കലും ഞാൻ നോ പറയില്ലായിരുന്നു. 

ahana-krishna-family

 

ആദ്യം കാമറയെ അഭിമുഖീകരിച്ചപ്പോൾ?

ahana-krishna-family2

 

രണ്ടു ദിവസത്തെ ഷൂട്ടേ കഴിഞ്ഞിട്ടുള്ളൂ. അത് കൊച്ചിയിലായിരുന്നു. ബാക്കി ഷൂട്ട് തിരുവനന്തപുരത്തു വച്ചാണ്. ആദ്യം കാമറയ്ക്കു മുന്നിൽ നിന്നപ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു. സ്ക്രീനിൽ എങ്ങനെ വരും എന്നൊക്കെയുള്ള ഒരു ടെൻഷൻ. സെറ്റിൽ എല്ലാവരും സാധാരണക്കാരെ പോലെയായിരുന്നതും വളരെ കൂളായി പെരുമാറിയതുമെല്ലാം വളരെ സഹായിച്ചു. അതിനാൽ കൂടെയുള്ളവർ വലിയ ആക്ടേഴ്സാണെന്നുള്ള ടെൻഷൻ ഇല്ലാതെ കാമറയ്ക്കു മുന്നിൽ നിൽക്കാൻ സാധിച്ചു . അതിനാൽത്തന്നെ ഉണ്ടായിരുന്നു ടെൻഷൻ ഒരു ഫ്ലോയിലങ്ങു പോയി. സിങ്ക് സൗണ്ട് ആയതുകൊണ്ട് നീളംകൂടിയ ഡയലോഗ് ഒരു പേടിയുണ്ട്. ഇതുവരെ അഭിനയിച്ചതിൽ അങ്ങനെ വലിയ ഡയലോഗൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇതുവരെ വലിയ പ്രശ്നമില്ലാതെ പോയി. മമ്മൂട്ടി സാർ വളരെ ഫ്രണ്ട്‍ലി ആയിട്ടാണ് പെരുമാറിയത്. സീനൊക്കെ എടുക്കുമ്പോൾ സഹായിച്ചിരുന്നു. ഓരോ കാര്യങ്ങൾ പറഞ്ഞു തരുമായിരുന്നു. 

 

അച്ഛനിൽ തുടങ്ങി ഹൻസിക വരെ

 

ahana-krishna-family131

അച്ഛനിൽ തുടങ്ങി, അഹാനയും ഏറ്റവും ഇളയ സഹോദരി ഹൻസികയും മലയാള സിനിമയിൽ മുഖം കാണിച്ചിട്ടുള്ളവരാണ്. എന്നാൽ വീട്ടിൽ കാര്യമായി സിനിമാ സംസാരങ്ങളൊന്നും ഉണ്ടാകാറില്ല. ആദ്യ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുമ്പോഴും അച്ഛനൊഴികെ ആരും അങ്ങനെ ഉപദേശങ്ങൾ ഒന്നും തന്നിട്ടുമില്ല. അവിടെ എങ്ങനെ ബിഹേവ്  ചെയ്യണം എന്നൊക്കെയുള്ള കാര്യങ്ങൾ അച്ഛൻ പറഞ്ഞിരുന്നു. പിന്നെ എനിക്കെന്താണ് കോൺഫിഡന്റായി തോന്നുക അങ്ങനെ ചെയ്യാനാണ് അഭിനയത്തിന്റെ കാര്യത്തിൽ അച്ഛൻ പറഞ്ഞത്. അമ്മു(അഹാന) പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. നല്ല പടമായിരിക്കും. ചെയ്യണം എന്നു മാത്രം പറഞ്ഞു.

 

ahaana-krishnakumar

കഥാപാത്രത്തെക്കുറിച്ച്

 

തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം മാത്യു തോസിന്റെ ജോഡിയായാണ് ചിത്രത്തിലെത്തുന്നത്. മമ്മൂട്ടി സാറിന്റെ കൂടെ രണ്ടു മൂന്ന് കോംപിഷൻ സീനുമുണ്ട്. ഫുൾ സ്റ്റോറി അറിയില്ല. ബോബി സഞ്ജയ് – യുടെ സ്ക്രിപ്റ്റ് ആയതുകൊണ്ട് നല്ല കഥയായിരിക്കും എന്ന വിശ്വാസം ഉണ്ട്. എനിക്കു കിട്ടിയ കഥാപാത്രവും നല്ലതാണ്. 

 

പഠനവും അഭിനയവും

 

തിരുവനന്തപുരം മാർ ഇവാനിയസ് കോളജിൽ സെക്കൻഡ് ഇയർ ഡിഗ്രി ചെയ്യുകയാണിപ്പോൾ. കോളജിൽ എല്ലാവർക്കും സസ്പെൻസായിരുന്നു. എന്റെ വളരെ അടുത്ത രണ്ടു സുഹൃത്തുക്കളോടു മാത്രമേ പറഞ്ഞിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ കോളജ് മുഴുവൻ അറിഞ്ഞു. ഞാൻ ഒരു മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുന്നു എന്നത് കൂട്ടകാർക്ക് ഭയങ്കര സർപ്രൈസായിരുന്നു. . കോളജിൽ ചെന്നപ്പോൾ എല്ലാവരും എങ്ങനെയുണ്ടായിരുന്നു സിനിമ ഷൂട്ടിങ് എന്നൊക്കെ തിരക്കി. എല്ലാവർക്കും വളരെ സന്തോഷമായിരുന്നു. 

 

ചെയ്യാൻ ആഗ്രഹമുള്ള വേഷം

 

മലയാളം സിനിമകളെക്കാൾ കൂടുതൽ ഹിന്ദി സിനിമയുടെ ആരാധികയാണ് ഞ‍ാൻ. രാംലീലയിൽ ദീപിക പദുക്കോൺ ചെയ്തതുപോലെയുള്ളതും സഞ്ജയ് ലീലാ ബൻസാലിയുടെ ചിത്രങ്ങളും എനിക്ക് ഇഷ്ടമാണ്. അങ്ങനെയൊക്കെയുള്ള ഒരു പടം ആണ് എന്റെ ഡ്രീം റോൾ.   

 

മകളുടെ ആദ്യ ചിത്രത്തിൽ അച്ഛനായി കരുതി വച്ചിരുന്ന വേഷത്തെക്കുറിച്ച് കൃഷ്ണകുമാർ

 

മക്കളുടെ പേരിൽ ഷൈൻ ചെയ്യുന്ന അച്ഛൻ

 

മക്കളുടെ പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന ഒരച്ഛനാണ് ഞാൻ. നമ്മൾ സിനിമയിൽ ഇല്ലെങ്കിലും അഹാന കൃഷ്ണകുമാർ, ഇഷാനി കൃഷ്ണകുമാർ ഇങ്ങനെ നമ്മുടെ പേര് കിടന്നു കളിക്കുന്നുണ്ടല്ലോ. മക്കളുടെ പേരിൽ അങ്ങനെ ഷൈൻ ചെയ്യാം. 

 

വണ്ണിലെ വേഷത്തെക്കുറിച്ച്

 

നല്ലൊരു കാരക്ടർ റോളാണ് ഈ ചിത്രത്തിൽ. മമ്മൂക്കയുമായി കോംപിനേഷൻ വരുന്ന ക്യാരക്ടറാണ്. സാധരണ മക്കളുടെ ചിത്രത്തിൽ അഭിനയിക്കുന്നതിൽ താൽപര്യമില്ലാത്ത ഒരാളാണ് ഞാൻ. അവർ ഷൈൻ ചെയ്തോട്ടെ. ഇതിനു മുൻപ് അഹാനയുടെ ലൂക്കയിലും വിളിച്ചിരുന്നു. അവരുടെ കൂടെ ചെറിയൊരു കാരക്ടർ ചെയ്താൽ ആൾക്കാർ ആ പടം കണ്ടിറങ്ങുമ്പോൾ അവർക്കത് ഒരു നെഗറ്റീവാകുമോ എന്ന് വിചാരിച്ചിരുന്നു. അതുകൊണ്ട് ആ വേഷം വേണ്ടെന്നു വച്ചു. പക്ഷേ ഈ പടം വന്നപ്പോൾ അതു മാറി കാരണം, മമ്മൂക്കയുടെ ഒരു പടം ആണ്. അതിൽ മകളും അഭിനയിക്കുന്നു. മാത്രമല്ല നല്ലൊരു കാരക്ടറും ആണ് ഇതിൽ. അങ്ങനെ മനസ്സു മാറി. കൂടാതെ അച്ഛന്റെയും മകളുടെയും ഒരു സിനിമ എന്നു വരുമ്പോൾ ആൾക്കാർക്കും അത് ഇഷ്ടമാകും എന്ന ഒരു ഫീലിങ്ങും ഉണ്ടായി. അങ്ങനെ ഈ വേഷം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

 

മകളുടെ അഭിനയത്തെക്കുറിച്ച് 

 

മക്കളുടെ അഭിനയ കാര്യത്തിൽ അധികം ഇടപെടാറില്ല. സെറ്റിൽ എങ്ങനെ പെരുമാറണം എന്നൊക്കെ പറഞ്ഞു കൊടുക്കാറുണ്ടെങ്കിലും അഭിനയം തുടങ്ങിയവയെക്കുറിച്ച് സംസാരിക്കറില്ല. മമ്മൂക്കയോടും ബോബിയോടും ഞാൻ ഇഷാനിയുടെ അഭിനയത്തെക്കുറിച്ച് ചോദിച്ചിരുന്നു. മ്മൂക്ക പറ‍ഞ്ഞത്, നന്നായിട്ടുണ്ടെടോ നന്നായിട്ട് വരുകയും ചെയ്യും എന്ന്. അതുകേട്ട് മനസ്സ് നിറഞ്ഞു. സാധാരണ അങ്ങനെ മമ്മൂക്ക പറയാറില്ല. ‍ബോബിയും നല്ല അഭിപ്രായമാണ് പങ്കുവച്ചത്. സംവിധായകനായ സന്തോഷ് വിശ്വനാഥും പറഞ്ഞു ഞങ്ങൾ വിചാരിച്ചതിനെക്കാൾ നന്നായി ചെയ്യുന്നുണ്ടെന്ന്. ഇതൊക്കെ കേൾക്കുന്നതാണ് എനിക്കു സന്തോഷം. അവളുടെ പെർഫോമൻസിൽ ഡയറക്ടറും റൈറ്ററും ഹാപ്പിയാണെങ്കിൽ അതാണ് എനിക്കും സന്തോഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com